പുഷ്പ 2-വിന്റെ പ്രദര്‍ശനത്തിനെത്തിയ യുവാവിനെ തീയറ്ററിൽ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ രായദുര്‍ഗം എന്ന സ്ഥലത്തെ തീയറ്ററിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിജന മദനപ്പ (35) എന്ന യുവാവാണ് മരിച്ചത്. ഹരിജന മദനപ്പയെ തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ തിയേറ്ററിലെ ശുചീകരണ തൊഴിലാളികളാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എപ്പോഴാണ് മരിച്ചതെന്ന് വ്യക്തമല്ല, A young man who had come to the screening of Pushpa 2 was found dead in the theater.
തിങ്കളാഴ്‌ച ഉച്ചയ്ക്ക് 2.30നുള്ള മാറ്റിനി ഷോയ്‌ക്കായാണ് മദനപ്പ തീയറ്ററിൽ കയറിയത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാറ്റിനി ഷോ കഴിഞ്ഞ് വൈകുന്നേരം ആറ് മണിയോടെ ക്ലീനിംഗ് ജീവനക്കാർ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മദ്യപിച്ച് തീയേറ്ററിനുള്ളിൽ കയറിയ ഇയാൾ തീയേറ്ററിനകത്ത് വെച്ചും മദ്യം കഴിച്ചിരുന്നതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നാല് കുട്ടികളുടെ പിതാവായ ഇയാൾ മദ്യത്തിന് അടിമയായിരുന്നു.