തിരൂർ: ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി വിദ്യാർഥിനിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു പണം തട്ടിയ യുവാവ് അറസ്റ്റിൽ. താനൂർ നന്നമ്പ്ര സ്വദേശിയാണ് തിരൂർ പോലീസിന്റെ പിടിയിലായത്.A young man who cheated money by posting pictures of a student through his Instagram account was arreste
ഡിഗ്രി വിദ്യാർഥിയാണ് യുവാവ്. വിദ്യാർഥിനിയുടെ നിരവധി ചിത്രങ്ങൾ ഇയാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, വിദ്യാർഥിനിയെന്ന് പേരിൽ പലരോടും ചാറ്റ് ചായ്ത് സൗഹൃദമുണ്ടാക്കിയതിന് ശേഷം വീഡിയോ കോൾ ചെയ്യാമെന്ന് വാഗ്ദാനം നൽകി പലരിൽ നിന്നും പണം തട്ടുകയായിരുന്നു.
പരാതിക്കാരിയുടെ ചിത്രങ്ങൾ മറ്റൊരു അക്കൗണ്ടിൽ സ്ഥിരമായി വരുന്നത് കണ്ട് സുഹൃത്ത് അന്വേഷിച്ചപ്പോഴാണ് വിദ്യാർഥിനി വിവരം അറിയുന്നത്. തുടർന്ന്, തിരൂർ പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. അഞ്ചിൽ അധികം ആളുകളിൽ നിന്നും യുവാവ് ഈ രീതിയിൽ പണം തട്ടിയതായാണ് പോലീസ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
തിരൂർ ഡി.വൈ.എസ്.പി കെ.എം. ബിജുവിന്റെ നിർദേശാനുസരണം തിരൂർ ഇൻസ്പെക്ടർ ജിനേഷ് കെ.ജെ, തിരൂർ സബ് ഇൻസ്പെക്ടർ സുജിത്ത് ആർ.പി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എ.എസ്.ഐ ദിനേശൻ, സീനിയർ സിവിൽ പോലീസ് ഓഫീസറായ ജിനേഷ് കെ, സിവിൽ പോലീസ് ഓഫീസർ അരുൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു ഉണ്ടായിരുന്നു.