മൂവാറ്റുപുഴയിൽ ലോഡ്ജിൽ മുറിയെടുത്ത യുവാവ് രണ്ടു ദിവസമായിട്ടും പുറത്തിറങ്ങിയില്ല; ജീവനക്കാർ വാതിൽ തുറന്നു നോക്കിയപ്പോൾ കണ്ടത് യുവാവിൻ്റെ മൃതദേഹം; മരിച്ചത് ഇടുക്കി സ്വദേശി

മൂവാറ്റുപുഴ: മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിന് സമീപമുള്ള ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.A young man was found dead in a lodge near Muvattupuzha KSRTC bus stand.

ഇടുക്കി കൊന്നത്തടി പണിക്കന്‍കുടി കുത്തേട്ട് കരുണാകരന്റെ മകന്‍ കിഷോര്‍ കെ.കെ(33) ആണ് മരിച്ചത്. 

രണ്ടു ദിവസം മുമ്പാണ് ഇയാൾ വീടുവിട്ടിറങ്ങിയത്. പിന്നീട് കിഷോറിനെ പറ്റി വിവരമില്ലാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

അതേ സമയം മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജില്‍ രണ്ടുദിവസം മുന്‍പാണ് ഇയാൾ  മുറിയെടുത്തത്. 

വന്നതിനു ശേഷം മുറിയിൽ കയറിയ ഇയാൾ പിന്നീട് പുറത്തിറങ്ങിയിട്ടില്ല. സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ മുറി തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

തുടർന്ന് ലോഡ്ജ് ജീവനക്കാർ മൂവാറ്റുപുഴ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ലോഡ്ജിൽ നൽകിയിരുന്ന മേൽവിലാസത്തിൽ നിന്നാണ് മരിച്ചത് കിഷോറാണെന്ന് തിരിച്ചറിഞ്ഞത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

ഇരട്ടക്കൊലപാതകം വിവരിച്ച് ചെന്താമര

പാലക്കാട്: പോത്തുണ്ടിയിൽ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ചെന്താമരയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി....

ഇന്ത്യൻ രൂപ റെക്കോഡ് തകർച്ച; സന്തോഷം പ്രവാസികൾക്ക്; സാമ്പത്തിക വിദഗ്ധർ ഓർമപ്പെടുത്തുന്നത് മറ്റൊന്ന്

ദുബായ്: ഇന്ത്യൻ രൂപ റെക്കോഡ് തകർച്ച നേരിടുമ്പോൾ പ്രവാസ ലോകത്തിന് ആഹ്ലാദം....

ക്ഷേ​ത്രോ​ത്സ​വ​ത്തി​നെ​ത്തി​ച്ച ആ​ന​യി​ട​ഞ്ഞു; കുത്തേറ്റത് പാപ്പാനടക്കം രണ്ടു പേർക്ക്; ഒരാൾക്ക് ദാരുണാന്ത്യം

തൃ​ശൂ​ർ: തൃ​ശൂ​രിൽ ക്ഷേ​ത്രോ​ത്സ​വ​ത്തി​നെ​ത്തി​ച്ച ആ​ന​യി​ട​ഞ്ഞ് ഒ​രാ​ളെ കു​ത്തി​ക്കൊ​ന്നു. എ​ള​വ​ള്ളി ബ്ര​ഹ്മ​കു​ളം ശ്രീ...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

കർമം ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ പിതാവിൻ്റെ മൃതശരീരം വെട്ടിമുറിച്ച് പകുതി തരണം; വിചിത്ര ആവശ്യവുമായി മൂത്ത മകൻ

ഭോപ്പാൽ: പിതാവിന്റെ അന്ത്യ കർമങ്ങൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിൽ വിചിത്ര...

യുഎസിൽ നിന്ന് 205 ഇന്ത്യൻ കുടിയേറ്റക്കാരുമായി വിമാനം പുറപ്പെട്ടു

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരിൽ ആദ്യഘട്ടത്തിൽ തിരിച്ചെത്തിക്കുന്നത് 205 പേരെയെന്ന് സ്ഥിരീകരണം....

Related Articles

Popular Categories

spot_imgspot_img