News4media TOP NEWS
മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം; കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കുറവ്; സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ കാ​ല​യ​ള​വി​ൽ തന്നെയാണ് ഫ​ണ്ട് ചു​രു​ക്കിയെന്ന് അ​ഡ്വ.​പി. സ​ന്തോ​ഷ് കു​മാ​ർ എം.​പി തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ

മസാജിംഗിനിടെ, യുവാവിന്റെ മറ്റു ചില ‘കൈക്രിയകളും’ എട്ടിന്റെ പണി കൊടുത്ത് വിദേശ വനിത !

മസാജിംഗിനിടെ, യുവാവിന്റെ മറ്റു ചില ‘കൈക്രിയകളും’ എട്ടിന്റെ പണി കൊടുത്ത് വിദേശ വനിത !
June 23, 2024

നെതര്‍ലന്‍ഡുകാരിയായ യുവതിയോട് മസാജിങ്ങിനിടെ മോശമായി പെരുമാറിയ യുവാവിനു എട്ടിന്റെ പണി.
തിരുനെല്ലിയിലെ മസാജ് സെന്ററില്‍ വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ മസാജ് സെന്ററിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പുഴ, യവനാര്‍കുളം, എടപ്പാട്ട് വീട്ടില്‍ ഇ.എം. മോവിനെ(29)യാണ് അറസ്റ്റ് ചെയ്തത്. (A young man was arrested for misbehaving with a Dutch woman while massaging her)

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുനെല്ലിയിലെ ക്ലോവ് റിസോര്‍ട്ടിലെ മസാജ് സെന്റില്‍ വെച്ചാണ് തിരുമ്മുകാരനായ പ്രതി വിദേശവനിതയെ മസാജ് ചെയ്യുന്ന സമയത്ത്, ലൈംഗികാതിക്രമം നടത്തിയത്.
നെതര്‍ലന്‍ഡുകാരിയായ യുവതി ജൂണ്‍ നാലിന് എ.ഡി.ജി.പിക്ക് ഇമെയില്‍ വഴി പരാതി നല്‍കിയ സംഭവത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സംഭവത്തിന് ശേഷം വിദേശത്തേക്ക് മടങ്ങിയ പരാതിക്കാരിക്ക് പ്രതിയുടെ ഫോട്ടോ അയച്ചുകൊടുത്തു. യുവതി പ്രതിയെ തിരിച്ചറിഞ്ഞു. പിന്നാലെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ ലാല്‍ സി. ബേബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles
News4media
  • Kerala
  • News

വഖഫ് സ്വത്ത് ഇസ്ലാം നിയമ പ്രകാരം പടച്ചോൻ്റെ സ്വത്താണ്, ഈ സ്വത്ത് ലീഗുകാർ വിറ്റു കാശാക്കുകയായിരുന്നു…...

News4media
  • Editors Choice
  • Kerala
  • News

സ്കൂളിൽ പൊതുദർശനം ഇല്ല; പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി മരിച്ച നാല് പേരുടെയും കബറടക്കം ഇന്ന്

News4media
  • Kerala
  • News
  • Top News

മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം; കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കുറവ്; സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്ത...

News4media
  • Kerala
  • News
  • Top News

കുഞ്ഞിനു മുലയൂട്ടുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി യുവാവ്: പ്രതിയെ മണിക്കൂറുകൾക്കകം പി...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital