അമ്മയുടെ ചികിത്സ വൈകിച്ചുവെന്ന് ആരോപിച്ച് ചെന്നൈയിൽ സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടറെ കുത്തിപ്പരിക്കേപ്പിച്ചതായി പരാതി. ഗിണ്ടിയിലെ കലൈഞ്ജർ സ്മാരക ആശുപത്രിയിലെ കാൻസർ സ്പെഷ്യലിസ്റ് ഡോക്ടർ ബാലാജിയെയാണ് കത്തികൊണ്ട് ആക്രമിച്ചത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. A young man stabbed a doctor’s neck for delaying the treatment of his cancer-stricken mother
ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വ്യക്തമാക്കി.
25കാരനായ വിഘ്‌നേഷ് എന്ന യുവാവാണ് അർബുദ രോഗിയായ അമ്മയുടെ ചികിത്സ വൈകിച്ചുവെന്ന് ആരോപിച്ച്
ഡോക്ടറെ ആക്രമിച്ചത്. ഡോക്ടറിന്റെ കഴുത്തിനാണ് മാരകമായി മുറിവേറ്റത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. വിഘ്നേഷിനെയും സഹോദരനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.