web analytics

ഫിറ്റ്നസും ഇൻഷുറൻസു കഴിഞ്ഞതിനാൽ, നിർത്തിയിട്ട ബസിൽ കയറി കിടന്നുറങ്ങി; തീപിടുത്തത്തിൽ യുവാവിന് ദാരുണാന്ത്യം

നിർത്തിയിട്ട ബസിൽ കയറി കിടന്നുറങ്ങി; തീപിടുത്തത്തിൽ യുവാവിന് ദാരുണാന്ത്യം

നിർത്തിയിട്ട ബസിൽ തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കർണാടകയിലെ രാമമൂർത്തി നഗറിൽ ആണ് സംഭവം. ബസിനകത്ത് കിടന്നുറങ്ങിയ ആളാണ് വെന്തുമരിച്ചത്.

ഫിറ്റ്നെസും ഇൻഷുറൻസ് കാലാവധിയും കഴിഞ്ഞതിന് പിന്നാലെയായിരുന്നു ബസ് ഒഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടത്. ബസിനുള്ളിൽ വെച്ച് ഇയാൾ പുകവലിച്ചിരുന്നു.

ഇതേതുടർന്ന് ഉപേക്ഷിച്ച ബീഡി കുറ്റിയിൽ നിന്ന് തീ പടർന്ന് പിടിച്ചിട്ടുണ്ടാവാം എന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാൾ ഉപയോഗിച്ചതെന്ന് കരുതുന്ന പായയും തലയണയും ബസിനുള്ളിൽ നിന്ന് കണ്ടെത്തി.

ഇയാൾ ബസിന്റെ ലോക്ക് തകർത്താണ് അകത്ത് കയറി കിടന്നത് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കൊലപാതക സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

പുറത്ത് നിന്നും ആരെങ്കിലും ബസിന് തീ ഇട്ടതാണോ എന്ന തരത്തിലും അന്വേഷണം നടക്കുന്നുണ്ട്. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുടുംബശ്രീ ലോൺ എടുത്ത് കടക്കാരിയായി; വീട്ടാൻ നിവൃത്തിയില്ലാതെ വീട് വിട്ട് വീട്ടമ്മ; മനംനൊന്ത് ജീവനൊടുക്കി ഭർത്താവ്… മരിച്ച് മൂന്നാംപക്കം ഭാര്യയുടെ മടങ്ങി വരവ്

കായംകുളം ∙ ഭാര്യ വീട് വിട്ടതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. കായംകുളം കണ്ണമ്പള്ളിഭാഗം വിഷ്ണു ഭവനിൽ 49 വയസ്സുള്ള വിനോദാണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് ഭാര്യ വീട് വിട്ടത്. പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു വിവരവും കിട്ടിയില്ല. ഇതിനെ തുടർന്നാണ് ഭർത്താവ് മനംനൊന്ത് ജീവനൊടുക്കിയത്.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഭാര്യ വീട്ടിൽ നിന്ന് പോയതായി പൊലീസ് പറയുന്നു. രണ്ടുമാസത്തോളം അന്വേഷണം നടത്തിയിട്ടും ഭാര്യയുടെ വിവരം കിട്ടാതിരുന്നതോടെ വിനോദ് തളർന്നു പോയി.

വിനോദിന്റെ ഭാര്യയായ രഞ്ജിനി കുടുംബശ്രീ യൂണിറ്റിന്റെ സെക്രട്ടറിയാണ്. ജൂൺ 11-ന് ‘ബാങ്കിലേക്ക് പോകുന്നു’ എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ, അന്വേഷണത്തിൽ രഞ്ജിനി ബാങ്കിൽ എത്തിയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ കായംകുളം ബസ്സ് സ്റ്റാൻഡിൽ നിന്നും ഓട്ടോറിക്ഷയിൽ എത്തി റെയിൽവേ സ്റ്റേഷനിലേക്കു നടക്കുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു.

തുടർന്നുള്ള അന്വേഷണത്തിലാണ് കായംകുളത്ത് ഓട്ടോറിക്ഷയിൽ എത്തിയ രഞ്ജിനി റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുന്ന ദൃശ്യങ്ങൾ കിട്ടുന്നത്. ബന്ധുക്കളുടെ വീടുകളിൽ ഉൾപ്പെടെ അന്വേഷണം നടത്തിയിരുന്നു. എന്നിട്ടും യാതൊരു വിവരവും ലഭിച്ചില്ല. ഇവർക്ക് ഒന്നര ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് വിവരം.

ഭാര്യയെ തിരിച്ചുകൊണ്ടുവരാൻ വിനോദ് സോഷ്യൽ മീഡിയയിലൂടെ ഒരു വികാരാധീനമായ വീഡിയോ പോസ്റ്റ് ചെയ്തു. ” എല്ലാ കടബാധ്യതകളും തീർക്കാം, നീ തിരിച്ചുവരിക” — കണ്ണുനിറഞ്ഞു കൊണ്ടുള്ള അപേക്ഷയായിരുന്നു അത്.

എന്നാൽ, രഞ്ജിനി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല, അതിനാൽ ഈ വീഡിയോ അവളുടെ ശ്രദ്ധയിൽപെട്ടില്ല. താൻ കടബാധ്യതകൾ എല്ലാം തീർക്കാമെന്നും രഞ്ജിനിയോട് മടങ്ങി വരാൻ കരഞ്ഞു കൊണ്ടാണ് വിഡിയോയിൽ വിനോദ് അപേക്ഷിച്ചത്.

സാമ്പത്തിക ബുദ്ധിമുട്ടും ഭാര്യയുടെ വിയോഗവും താങ്ങാൻ ആവാതെയാണ് വിനോദ് സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്.

മൂന്ന് ദിവസം കഴിഞ്ഞാണ് ഭാര്യയെ കണ്ടെത്തിയത്

വിനോദിന്റെ മരണത്തിന് മൂന്ന് ദിവസം ശേഷമാണ് പൊലീസ് രഞ്ജിനിയെ കണ്ടെത്തിയത്. കണ്ണൂരിൽ ‘ഹോം നേഴ്സ്’ ആയി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അവൾ.

ഭർത്താവിന്റെ മരണവിവരം പൊലീസിൽ നിന്ന് അറിഞ്ഞ രഞ്ജിനി, കടബാധ്യത തീർക്കാനാണ് ജോലിക്ക് പോയതെന്ന് പറഞ്ഞു.

വിനോദിന്റ മരണവാർത്ത അറിഞ്ഞ വീട്ടുകാർ കണ്ണൂർ പൊലീസിൽ വിവരം അറിയിച്ചു. അവർ കസ്റ്റഡിയിലെടുത്ത് കായംകുളം പൊലീസിന് കൈമാറുകയായിരുന്നു.

സാമ്പത്തിക ബാധ്യതയെ തുടർന്നുണ്ടായ കുടുംബ പ്രശ്നങ്ങളാണ് വീട് വിട്ടുപോകാൻ കാരണമെന്നും ട്രെയിനിൽ വെച്ച് പരിചയപ്പെട്ട ആളാണ് ഹോ നഴ്സിംഗ് ഏജൻസിയുടെ നമ്പർ നൽകിയതെന്നും അവർ പൊലീസിനോട് പറഞ്ഞു.

രഞ്ജിനി സെക്രട്ടറിയായ കുടുംബശ്രീ യൂണിറ്റ് കനറാ ബാങ്കിൽ നിന്നും ഒന്നേകാൽ ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. ഇവർക്ക് ആകെ മൂന്നു ലക്ഷത്തോളം രൂപയുടെ ബാദ്ധ്യത ഉണ്ടായിരുന്നു.

വിനോദിനും രഞ്ജിനിക്കും വിഷ്ണു, ദേവിക എന്നീ രണ്ടു മക്കളുണ്ട്. കോടതിയിൽ ഹാജരാക്കിയ ശേഷം രഞ്ജിനിയെ മക്കളുടെ കൂടെ വിട്ടയച്ചു.

Summary:
A tragic incident occurred in Ramamurthy Nagar, Karnataka, where a fire broke out in a parked bus. A man sleeping inside the bus was burnt to death in the blaze.

spot_imgspot_img
spot_imgspot_img

Latest news

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

Other news

ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് ഇനി കോഴിക്കോട് വരെ; സമയക്രമം അറിയാം

കോഴിക്കോട്: ഐടി നഗരമായ ബംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ കിലോമീറ്ററുകളോളം ബസ് കാത്തുനിന്നും...

ഗൂഗിൾ മാപ്പ് വഴികാട്ടിയത് സെക്രട്ടേറിയറ്റിലേക്ക്; വഴിതെറ്റി വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ

സെക്രട്ടേറിയറ്റിലേക്ക് വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള...

‘വൈറൽ സുന്ദരി’ മോണലിസയുടെ കേരളത്തിലെ വിവാഹം: മുഖ്യമന്ത്രിക്ക് പരാതിയുമായി പിതാവ്; തട്ടിക്കൊണ്ടുപോയി മതം മാറ്റാൻ ശ്രമമെന്ന് ആരോപണം

മോണലിസയുടെ കേരളത്തിലെ വിവാഹം: മുഖ്യമന്ത്രിക്ക് പരാതിയുമായി പിതാവ് കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ...

വാളയാറിലും പന്നിയങ്കരയിലും ടോൾ നിരക്ക് കൂടുന്നു: പുതിയ മാറ്റങ്ങൾ അറിയാം

പാലക്കാട്: ദേശീയപാതയിലൂടെയുള്ള യാത്ര ഇനി സാധാരണക്കാരുടെ പോക്കറ്റ് ചോർത്തും. പാലക്കാട് ജില്ലയിലെ...

ഗ്യാസ് ക്ഷാമം; സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു തിരുവനന്തപുരം: കടുത്ത വേനൽചൂടിനെ തുടർന്ന് സംസ്ഥാനത്ത്...

Related Articles

Popular Categories

spot_imgspot_img