web analytics

ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; റോഡിൽ പരുക്കേറ്റുകിടന്നിട്ടും ആശുപത്രിയിലെത്തിക്കാതെ ആളുകൾ; യുവാവിന് ദാരുണാന്ത്യം

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വാളകം കവലയിൽആണ് സംഭവം. വാളകം പാലന്നാട്ടിൽ കവല അയ്യപ്പിള്ളിൽ ജോർജിന്റെ മകൻ ദയാൽ ജോർജ് (36) ആണ് മരിച്ചത്. Young man died in a collision between a bus and bike.

വാളകം കവലയിൽ ഇന്നലെ രാത്രി ഒൻപതരയോടെയാണ് അപകടം നടന്നത്. കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരിച്ചു. അപകടം നടന്ന ശേഷം റോഡിൽ പരുക്കേറ്റ് കിടന്ന ദയാലിനെ ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല.

പ്രദേശത്തെ ഓട്ടോറിക്ഷക്കാരെ വിളിച്ചെങ്കിലും ആരുമെത്തിയില്ല. തുടർന്ന് ഇന്ന് നാട്ടുകാർ ഓട്ടോറിക്ഷകൾ തടഞ്ഞ് പ്രതിഷേധിച്ചു. മാതാവ്: ലീല, സഹോദരി: നിഞ്ചു. സംസ്കാരം പിന്നീട്.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

Related Articles

Popular Categories

spot_imgspot_img