ഇറങ്ങടാ വെളിയിൽ; ഓടുന്ന ട്രെയിനിൽ ചാടിക്കയറിയ യുവാവിനെ തള്ളി താഴെയിട്ടത് റയിൽവേ ജീവനക്കാരൻ; ആശുപത്രിയിൽ കൊണ്ടുപോകാനോ അടിയന്തര ചികിത്സ നൽകാനോ തയ്യാറാകാതെ കൊടും ക്രൂരത; യുവാവിന് ദാരുണാന്ത്യം; സംഭവം കോഴിക്കോട്

കോഴിക്കോട്: ഓടുന്ന ട്രെയിനിൽ നിന്ന് റയിൽവേ ജീവനക്കാരൻ തള്ളിയിട്ട യുവാവ് മരിച്ചു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയ യുവാവിനെ ഏറെനേരം കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്.A young man died after being pushed by a railway employee from a moving train

മംഗളൂരു – കൊച്ചുവേളി സ്‌പെഷ്യൽ ട്രെയിനിലെ എസി കോച്ചിലേക്ക് ഓടിക്കയറാൻ ശ്രമിച്ച യുവാവിനെയാണ് റയിൽവെയുടെ എസി മെക്കാനിക്ക് തള്ളിയിട്ടത്. ​

ഗുരുതരമായി പരിക്കേറ്റ യുവാവിനെ പിന്നീട് റയിൽവെ പൊലീസ് റയിൽവേ സ്റ്റേഷന് സമീപത്തുള്ള പിവിഎസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

മംഗളൂരു – കൊച്ചുവേളി സ്‌പെഷ്യൽ ട്രെയിൻ കോഴിക്കോട് സ്‌റ്റേഷനിലെത്തി അവിടെ നിന്ന് പുറപ്പെടാനായി ട്രെയിൻ മുന്നോട്ടെടുത്തപ്പോൾ ഓടിക്കയറിയതായിരുന്നു യുവാവ്. ട്രെയിനിലുണ്ടായിരുന്ന എ.സി മെക്കാനിക് ജീവനക്കാരനാണ് യുവാവിനെ തള്ളിയിട്ടതെന്ന് ട്രെയിനിലുണ്ടായിരുന്നവർ ആരോപിച്ചു.

ട്രെയിനിൽ യുവാവ് ഓടിക്കയറിയപ്പോൾ ഇറങ്ങെടാ വെളിയിൽ എന്ന് ആക്രോശിച്ച് ജീവനക്കാരൻ ഇയാളെ തള്ളിയിടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഓടിത്തുടങ്ങിയ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ ചങ്ങല വലിച്ചാണ് ട്രെയിൻ നിർത്തിയത്. ഈ സമയം പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിയ അവസ്ഥയിലായിരുന്നു യുവാവ്.

യുവാവ് മദ്യപിച്ചിരുന്നുവെന്ന് ആരോപിച്ചാണ് ജീവനക്കാരൻ ഇത്തരത്തിൽ പെരുമാറിയതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. റെയിൽവേ പൊലീസും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. അപകടം സംഭവിച്ച് ഏറെ നേരം യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോകാനോ അടിയന്തര ചികിത്സ നൽകാനോ റെയിൽവേ അധികൃതർ തയ്യാറായില്ല.

ഇതേത്തുടർന്ന് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാരും ട്രെയനിലുണ്ടായിരുന്നവരും പ്രതിഷേധിച്ചു. അപകടം നടന്ന് അരമണിക്കൂറോളം പ്ലാറ്റ്‌ഫോമിൽ കിടത്തിയതിന് ശേഷമാണ് മീറ്ററുകൾ മാത്രം അകലെയുള്ള ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവാവ് മരണപ്പെട്ടിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പ്രതികരിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന്

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന് ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട്...

11,000 ത്തോളം യൂട്യൂബ് ചാനലുകൾ നീക്കി ഗൂഗിൾ !

11,000 ത്തോളം യൂട്യൂബ് ചാനലുകൾ നീക്കി ഗൂഗിൾ ! കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള...

കർക്കിടക വാവ് നാളെ

കർക്കിടക വാവ് നാളെ കൊച്ചി: കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് അഥവാ പിതൃദിനം എന്ന...

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ പാലക്കാട്: റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഇരുമ്പു...

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ...

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി കംപ്യൂട്ടറിൽ വാട്‌സാപ് ഉപയോഗിക്കാൻ ഇന്ത്യക്കാരിൽ ഏറെയും...

Related Articles

Popular Categories

spot_imgspot_img