ലോൺ ആപ്പുകാരുടെ ഭീഷണികൾക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ കഴിയാതെ യുവാവ് ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം ആന്ധ്രയിലെ വിശാഖപട്ടണം സ്വദേശിയായ നരേന്ദ്ര ( 27 )ആണ് ഭേഷണിക്കൊടുവിൽ ജീവനൊടുക്കിയത്. എടുത്ത തുകയായ 2000 രൂപ പലതവണകളായി ഇയാൾ തിരിച്ചടച്ചുവെങ്കിലും പലിശ തുക കൂടി ഉടൻ നൽകണമെന്ന് ലോൺ കമ്പനി ആവശ്യപ്പെട്ടതോടെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. A young man committed suicide after taking a loan of Rs 2000 from an instant loan app.
ഒക്ടോബര്‍ 20നായിരുന്നു ഇയാളുടെ വിവാഹം. മത്സ്യബന്ധനമായിരുന്നു നാഗേന്ദ്രയുടെ ഏക വരുമാന മാർഗം എന്നാൽ ഇടയ്ക്ക് ജോലിക്ക് പോകാൻ കഴിയാതെ വന്നപ്പോൾ ആവശ്യങ്ങൾക്കായി ലോൺ എടുക്കുകയായിരുന്നു. പണം നല്കാൻ സാധിക്കാതെ വന്നതോടെ ജീവനക്കാർ ഭീഷണി തുടങ്ങി.
നരേന്ദ്രന്‍റെയും ഭാര്യയുടെയും ചിത്രം മോർഫ് ചെയ്‌ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി.ലോൺ കമ്പനി നടത്തുന്ന മാനസിക പീഡനത്തെ കുറിച്ച നാഗേന്ദ്രൻ കുടുംബങ്ങളോടെ പറഞ്ഞിരുന്നില്ല. ദിവസങ്ങളായി വിഷാദത്തിലായിരുന്ന ഇയാൾ ഒടുവിൽ കഴിഞ്ഞ ശനിയാഴ്ച ആത്മഹത്യ ചെയ്യുകയായിരുന്നു.