web analytics

‘അമ്മേ കാലു പൊള്ളുന്നു അമ്മേ’…അലറിക്കരഞ്ഞു അപേക്ഷിച്ചിട്ടും ചെരുപ്പ് നഷ്ടപ്പെടുത്തിയതിൽ പ്രകോപിതയായി ആറ് വയസുകാരി മകളെ ചുട്ടുപൊള്ളുന്ന നടപ്പാതയിലൂടെ നഗ്നപാദയായി നടത്തി യുവതി; വൻ പ്രതിഷേധം

മകൾ ചെരുപ്പ് നഷ്ടപ്പെടുത്തിയതിൽ പ്രകോപിതയായി ആറ് വയസുകാരിയായ മകളെ ചൂടുള്ള നടപ്പാതയിലൂടെ നഗ്നപാദയായി നടത്തി യുവതി. കുട്ടിയെ ചെരുപ്പുകൾ ഇടീക്കാതെ ചൂടുള്ള കോൺക്രീറ്റ് പാതയിലൂടെ നടത്തി ശിക്ഷിക്കുകയായിരുന്നു. സംഭവം ചിത്രങ്ങളടക്കം സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്. (A woman walks her six-year-old daughter barefoot on a burning sidewalk)

ജൂലൈ 14 -ന് തായ്‌വാനിൽ ആണ് സംഭവം നടന്നിരിക്കുന്നത്. ഹ്‌സിഞ്ചു നഗരത്തിലെ ഒരു സ്ത്രീയാണ് ആറു വയസ്സ് മാത്രം പ്രായമുള്ള മകളോട് ക്രൂരത ചെയ്തത്. ചെരുപ്പ് നഷ്ടപ്പെടുത്തിയതിന് ഇവർ കുട്ടിയെ ശകാരിക്കുകയും ശേഷം ശിക്ഷയായി ചൂടുള്ള നടപ്പാതയിലൂടെ ചെരുപ്പുകൾ ധരിപ്പിക്കാതെ നടത്തിക്കുകയുമായിരുന്നു. ചുട്ടുപൊള്ളുന്ന റോഡിലൂടെ ഇവർ കുട്ടിയെ 20 മിനിറ്റോളം സമയമാണ് നടത്തിയത്. 34 ഡിഗ്രി സെൽഷ്യസിലായിരുന്നു യുവതിയുടെ ക്രൂരത അരങ്ങേറിയത്.

‘അമ്മേ കാല് പൊള്ളുന്നുണ്ട്’ എന്ന് കുട്ടി അലറിക്കരഞ്ഞു നിലവിളിച്ചിട്ടും അതൊന്നും ശ്രദ്ധിക്കാതെ ഇവർ കുട്ടിയെ നിർബന്ധപൂർവ്വം കയ്യിൽ പിടിച്ച് വലിച്ചുകൊണ്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരിൽ ഒരാളാണ് ഈ ക്രൂരത വിഇഒ എടുത്ത് പുറംലോകത്തെത്തിച്ചത്.

കുട്ടിയെ ഇങ്ങനെ നടത്തരുതെന്നും ഇത് ക്രൂരതയാണെന്നും ഇയാൾ സ്ത്രീയോട് അഭ്യർത്ഥിച്ചെങ്കിലും പോയി പൊലീസിൽ പരാതി നൽകാനായിരുന്നു സ്ത്രീയുടെ മറുപടി. താൻ ഷൂ വാങ്ങിത്തരാം എന്ന് വഴിയാത്രക്കാരൻ പറഞ്ഞെങ്കിലും അവർ വഴങ്ങിയില്ല.

വഴിയാത്രക്കാരിൽ നിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് പ്രാദേശിക ഭരണസമിതി സാമൂഹിക പ്രവർത്തകരെ യുവതിയുടെ വീട്ടിലേക്ക് അന്വേഷണത്തിനായി അയച്ചു. പരിശോധനയിൽ പെൺകുട്ടിയുടെ പാദങ്ങളിൽ പൊള്ളലും മുറിവും കണ്ടതിനെ തുടർന്ന് ഇവർ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

സൂപ്പർ എട്ടിൽ മഴ വില്ലൻ; പാകിസ്ഥാൻ–ന്യൂസിലൻഡ് സൂപ്പർ എട്ട് മത്സരം ഉപേക്ഷിച്ചു

സൂപ്പർ എട്ടിൽ മഴ വില്ലൻ; പാകിസ്ഥാൻ–ന്യൂസിലൻഡ് സൂപ്പർ എട്ട് മത്സരം ഉപേക്ഷിച്ചു ടി20...

ശാസ്താംകോട്ടയിൽ വാഹനാപകടം: യുവ ഗായികയ്ക്ക് ദാരുണാന്ത്യം

ശാസ്താംകോട്ടയിൽ വാഹനാപകടം: യുവ ഗായികയ്ക്ക് ദാരുണാന്ത്യംശാസ്താംകോട്ടയിൽ നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന പിക്കപ്പ്...

കോപ്പിയടി പിടികൂടി; കർണാടകയിൽ അധ്യാപകന് നേരെ മലയാളി വിദ്യാർത്ഥിയുടെ ആക്രമണം; മുഖത്തടിച്ചു: വീഡിയോ

കർണാടകയിൽ അധ്യാപകന് നേരെ മലയാളി വിദ്യാർത്ഥിയുടെ ആക്രമണം കർണാടകയിലെ കലബുറഗിയിലുള്ള ഡോ. മാലറെഡ്ഡി...

കലേഷ് രാമാനന്ദിന്റെ ‘ഫെയ്‌സസ്’ മാർച്ച് 6-ന് തീയറ്ററുകളിൽ

കലേഷ് രാമാനന്ദിന്റെ ‘ഫെയ്‌സസ്’ മാർച്ച് 6-ന് തീയറ്ററുകളിൽ ശ്രീ അങ്കാളമ്മൻ ഫിലിംസിന്റെ ബാനറിൽ...

അവിഹിതബന്ധമെന്ന് സംശയം; ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന് ഭർത്താവ്

അവിഹിതബന്ധമെന്ന് സംശയം; ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന് ഭർത്താവ് ബെംഗളൂരു: ബെംഗളൂരുവിലെ കഗ്ഗാലിപുര...

കുടുംബതർക്കം: ഭാര്യയെ നടുറോഡിൽ വെടിവെച്ചു കൊന്നു

കുടുംബതർക്കം: ഭാര്യയെ നടുറോഡിൽ വെടിവെച്ചു കൊന്നു ഫരീദാബാദ്: കുടുംബ തർക്കത്തെ തുടർന്ന് വേർപിരിഞ്ഞ്...

Related Articles

Popular Categories

spot_imgspot_img