പത്താം ക്ലാസ്സുകാരിക്ക് എട്ട് മാസത്തിനിടെ ഹോസ്റ്റൽ വാസത്തിനിടെ എലിയുടെ കടിയേറ്റത് 15 തവണ. ഓരോ തവണയും എലികടിക്കുമ്പോൾ പേവിഷബാധക്കെതിരെ വാക്സിൻ എടുത്തിരുന്നു. വാക്സിന്റെ അളവ് കൂടിയതിനെ തുടർന്ന് കുട്ടിയോട് ശരീരം തളർന്നു. A tenth grader who was given the vaccine became weak.
ഖമ്മം പട്ടണത്തിലെ ദാനവായിഗുഡേം ബി.സി റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. ഇവിടുത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനി സമുദ്ര ലക്ഷ്മി ഭവാനി കീര്‍ത്തിയുടെ ഒരു കാലും ഒരു കൈയുമാണ് തളര്‍ന്നു പോയത്. ഇപ്പോൾ സമുദ്ര ലക്ഷ്മിയെ ഖമ്മത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എട്ട് മാസത്തിനിടെ 15 തവണ കുട്ടിയെ എലി കടിച്ചുവെന്നാണ് റിപ്പോർട്ട്. ഈ കാലയളവിൽ നിരവധി കുട്ടികൾക്കും എലി കടിയേറ്റിട്ടുണ്ട്. കടിയേറ്റവർക്കു ആന്റി റാബിസ് വാക്സിനും നൽകപ്പെട്ടിട്ടുണ്ട്. വാക്സിൻ അമിതമായി നൽകുന്നതാണ് ശരീരം തളരാൻ കാരണമെന്നാണ് ഡോക്ടർ പറയുന്നത്.
കുട്ടിയെ എലി 15 തവണ കടിച്ചെങ്കിലും സ്‌കൂൾ അധികൃതർ അത്രയും തവണയും വാക്‌സിൻ നൽകുകയായിരുന്നു. കുത്തിവയ്പ്പ് ചെയ്യുമ്പോൾ മകൾ കൈയിൽ വേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞിരുന്നു. ഡോക്ടർമാർ മകൾക്ക് ഓവർഡോസ് നൽകി.
മറ്റ് വിദ്യാർത്ഥികൾക്ക് പരിക്ക് ഗുരുതരമല്ലാത്തതിനാൽ അവർക്കു ഒരു ഡോസ് മാത്രമാണ് നൽകിയിരിക്കുന്നത്. മകളുടെ ഈ അവസ്ഥയ്ക്ക് സ്‌കൂൾ അധികൃതരുടെ അനാസ്ഥയാണ് കാരണം എന്ന് കുട്ടിയുടെ അമ്മ സമുദ്ര ബിന്ദു പറഞ്ഞു.