ബംഗളൂരു: മദ്യപിച്ച് എത്തിയ വിദ്യാർഥിക്ക് കോളജ് ക്യാമ്പസിൽ പ്രവേശനം നിഷേധിച്ചതോടെ സുരക്ഷാജീവനക്കാരനെ കുത്തിക്കൊന്നു. ബിഹാർ സ്വദേശിയായ ജയ് കിഷോർ റായ് എന്നയാളാണ് കൊല്ലപ്പെട്ടത്. 22കാരനായ വിദ്യാർഥിയായ ഭാർഗവ് ജ്യോതി ബർമനാണ് കത്തിക്കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെ കെംപാപുര സിന്ധി കോളേജിലായിരുന്നു സംഭവം.A security guard was stabbed to death when a drunk student was denied entry to the college campus
കോളജിലെ വാർഷികാഘോഷത്തിൽ പങ്കെടുക്കാനായി ഭാർഗവും കൂട്ടുകാരും എത്തിയപ്പോൾ സുരക്ഷാജീവനക്കാരനായ ജയ് കിഷോർ ഇവരെ തടഞ്ഞു. മദ്യപിച്ചെത്തിയതിനാലാണ് ഇവരെ കോളജിനകത്തേക്ക് പ്രവേശിപ്പിക്കാതിരുന്നത്. തുടർന്ന് തിരികെപോയ ഭാർഗവ് സമീപത്തെ കടയിൽനിന്ന് ഒരു കത്തി വാങ്ങി മടങ്ങിയെത്തി. പിന്നാലെ ഗേറ്റിലുണ്ടായിരുന്ന സുരക്ഷാജീവനക്കാരന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
വിദ്യാർഥിയുടെ പരാക്രമം കണ്ട് മറ്റ് വിദ്യാർഥികൾ ഭയന്നോടുന്നതും ദൃശ്യങ്ങളിൽ കാണാം. വിദ്യാർഥിയെ ചെറുക്കാൻ സെക്യൂരിറ്റി ജീവനക്കാരൻ ശ്രമിച്ചെങ്കിലും കുത്തേറ്റതിന് പിന്നാലെ ഇയാൾ കുഴഞ്ഞുവീണു. പ്രതി മദ്യപിച്ചിരുന്നോയെന്ന് സ്ഥിരികരിക്കാനായി രക്തപരിശോധന നടത്തിയതായും പൊലീസ് പറഞ്ഞു.