കോഴിക്കോട്: കാരശേരിയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. വേങ്ങേരി സ്വദേശി എൻപി ഷംസുദ്ദീന്റെ വീടിന്റെ വരാന്തയിലാണ് പാമ്പിനെ കണ്ടെത്തിയത്.A python was found in Karassery
പാമ്പ് പിടുത്തക്കാരൻ എത്തിയാണ് അപ്രതീക്ഷിത അതിഥിയെ പിടികൂടിയത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഷംസുദീന്റെ സഹോദരനാണ് ഭീമൻ പെരുമ്പാമ്പ് വരാന്തയിലൂടെ ഇഴഞ്ഞ് നീങ്ങുന്നത് കണ്ടത്. പാമ്പ് വീടിനകത്തേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു.
നാട്ടുകാരാണ് വനംവകുപ്പിനെ വിവരമറിയിച്ചത്. പ്രദേശത്ത് മുമ്പും പെരുമ്പാമ്പിനെ കണ്ടെത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മഴക്കാലമായതിനാൽ ഇനിയും പാമ്പുകളുടെ ശല്യമുണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ജില്ലയിലെ മലയോര മേഖലകളിൽ പെരുമ്പാമ്പുകളുടെ സാന്നിധ്യം വർദ്ധിക്കുന്നതായി നാട്ടുകാരുടെ ഭാഗത്ത് നിന്ന് നേരത്തെ പരാതികൾ ഉയർന്നിരുന്നു.
ഇതിനിടെയാണ് വീണ്ടും പെരുമ്പാമ്പിനെ കണ്ടെത്തിയത്. ജനവാസ മേഖലകളിൽ നിന്നും തുടർച്ചയായി പൊരുമ്പാമ്പിനെ പിടികൂടുന്നതിനാൽ വലിയ ഭീതിയിലാണ് നാട്ടുകാർ.”