web analytics

കാരിരുമ്പിന്റെ കരുത്തുള്ള പനി ​ഗുളിക

കാരിരുമ്പിന്റെ കരുത്തുള്ള പനി ​ഗുളിക

പാലക്കാട്: മരുന്ന് കഴിക്കാനായി പാരസെറ്റമോൾ എടുത്തപ്പോൾ കിട്ടിയത് കമ്പി കഷ്ണം. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. മണ്ണാർക്കാട് ഹെൽത്ത് സെൻ്ററിൽ നിന്ന് ലഭിച്ച പാരസെറ്റമോളിന്റെ ഉള്ളിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്.

മണ്ണാർക്കാട് സ്വദേശി ആസിഫിൻ്റെ മകനായി വാങ്ങിച്ച മരുന്നിലായിരുന്നു കമ്പി കഷ്ണം.

മരുന്ന് നൽകാനായി പാര സെറ്റമോൾ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്. സംഭവത്തിൽ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.

അച്ഛന്റെ കയ്യിൽ നിന്ന് വീണ കുട്ടി മരിച്ചു

തിരുവനന്തപുരം: പിതാവിൻറെ കയ്യിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ നാലു വയസുകാരൻ മരിച്ചു. പാറശ്ശാല പരശുവക്കലിലാണ് ദാരുണമായ സംഭവം നടന്നത്.

പനയറക്കൽ സ്വദേശികളായ രജിൻ- ധന്യ ദമ്പതികളുടെ നാലുവയസുള്ള മകനായ ഇമാനാണ് മരിച്ചത്. പിതാവിൻറെ കയ്യിൽ നിന്ന് താഴെ വീണാണ് മകന് ഗുരുതരമായി പരിക്കേറ്റത്.

താഴെ കിടന്നിരുന്ന കുട്ടിയുടെ കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീണ സമയത്ത് പിതാവിൻറെ കയ്യിലിരുന്ന കുട്ടി തലയടിച്ചു വീഴുകയായിരുന്നു. ഉടനെ തന്നെ കുട്ടി ആശുപത്രിയിൽ എത്തിച്ചു.

READ MORE: സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും കട്ടപ്പുറത്ത്; വി സാജനും ഭരണാനുകൂല സംഘടനയും തമ്മിൽ പോര്

ഉടൻ തന്നെ എസ്എടി ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്

മലപ്പുറം: സ്കൂൾ ഗ്രൗണ്ടിൽ അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.

10-ാം ക്ലാസ് വിദ്യാർത്ഥിനി പനങ്ങാങ്ങര മൂളിയൻതൊടി വീട്ടിൽ മിർഷ ഫാത്തിമയെയാണ് (15) അദ്ധ്യാപികയുടെ കാറിടിച്ചത്. കുട്ടിയുടെ ഇടതു കാലിന് മൂന്ന് പൊട്ടലുണ്ട്.

രണ്ട് ശസ്ത്രക്രിയ നടത്തുകയും കമ്പിയിടുകയും ചെയ്തിരിക്കുകയാണ്. ചുരുങ്ങിയത് ആറ് മാസത്തെ വിശ്രമം ആണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ട് സ്‌കൂൾ വിട്ടപ്പോഴായിരുന്നു അപകടം നടന്നത്. സ്കൂളിലെ വോളിബാൾ കോർട്ടിനടുത്ത് വെച്ച് അദ്ധ്യാപികയുടെ കാർ,​ കൂട്ടുകാർക്കൊപ്പം നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിനിയെ ഇടിക്കുകയായിരുന്നു.

എന്നാൽ മതിലിടിഞ്ഞ് വീണാണ് അപകടമുണ്ടായതെന്ന് പറയാൻ സ്‌കൂൾ അധികൃതർ നിർദ്ദേശിക്കുകയും കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തതായി വിദ്യാർത്ഥികൾ ആരോപിച്ചു.

അദ്ധ്യാപകർ വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളെ വിളിച്ച് മതിലിടിഞ്ഞ് പരിക്കേറ്റെന്നാണ് പറഞ്ഞത്. പരിക്കേറ്റ കുട്ടിയെ മലപ്പുറത്തെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ്ധ ചികിത്സാർത്ഥം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അവിവാഹിതയായ ഇരുപതുകാരി വീട്ടിൽ പ്രസവിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിലെ മെഴുവേലിയിൽ അവിവാഹിതയായ ഇരുപതുകാരി വീട്ടിൽ പ്രസവിച്ചെന്ന വിവരം അറിഞ്ഞ് മാതാപിതാക്കൾ ഞെട്ടി.

ബികോം വിദ്യാർത്ഥിനിയായ യുവതി ​ഗർഭിണിയാണെന്നതിന്റെ ഒരു സൂചനയും വീട്ടുകാർക്ക് ലഭിച്ചിരുന്നില്ല.

ഒറ്റമുറിയും അടുക്കളയും ഹാളുമുള്ള വീട്ടിൽ മാതാപിതാക്കൾക്കും സഹോദരിക്കും അമ്മൂമ്മക്കുമൊപ്പമായിരുന്നു ബികോംകാ രിയുടെ താമസം.

പ്രസവിച്ചെന്നും കുഞ്ഞിനെ പിന്നീട് അയൽവാസിയുടെ പറമ്പിൽ ഉപേക്ഷിച്ചെന്നുമുള്ള യുവതിയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് മാതാപിതാക്കൾ കേട്ടത്.

READ MORE: അത് ഞാനല്ല ചെയ്തത്, രണ്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയത് അമ്മയെന്ന് അമ്മാവൻ

യുവതിയുടെ പിതാവിന് മെഷീൻ കൊണ്ടുള്ള പുല്ലുവെട്ടലാണ് ജോലി. ‌‌ മുത്തശ്ശി വീട്ടിലെത്തുന്ന കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിക്കുന്നുണ്ട്.

എന്നാൽ യുവതി ഗർഭിണിയെന്നതിന് ഒരു സൂചന പോലും വീട്ടുകാർക്ക് കിട്ടിയിരുന്നില്ല. കിടക്കയിൽ രക്തം തളം കെട്ടികിടക്കുന്നത് കണ്ടതോടെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് യുവതി ആശുപത്രിയിൽ ചികിൽസ തേടിയത്.

പിന്നീട് പുലർച്ചെ പ്രസവിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി നൽകി. ബന്ധുക്കൾ ഉണരും മുൻപ് പ്രസവിച്ചയുടൻ കുഞ്ഞിനെ പിന്നിലെ കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നാണ് സംശയം.

ENGLISH SUMMARY:

A piece of metal wire was found inside a paracetamol tablet in Palakkad’s Mannarkkad. The tablet was obtained from the Mannarkkad Health Centre and was intended for consumption. The shocking discovery has raised serious concerns about medicine quality and safety.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

നോട്ടീസ് കിട്ടിയിട്ടും ഒരു കുലുക്കവുമില്ലെന്ന് കണ്ടതോടെ ഇഡി പിന്നെ അനങ്ങിയില്ല

നോട്ടീസ് കിട്ടിയിട്ടും ഒരു കുലുക്കവുമില്ലെന്ന് കണ്ടതോടെ ഇഡി പിന്നെ അനങ്ങിയില്ല ന്യൂഡൽഹി: എൻഫോഴ്സ്മെന്റ്...

ഗാസയിലെ യുദ്ധം അവസാനിച്ചു; സമാധാന കരാർ ഒപ്പുവെച്ച് നിയന്ത്രണം

ഗാസയിൽ യുദ്ധം അവസാനിച്ചു ഡല്‍ഹി: അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയില്‍ സമാധാന...

രാജ്യത്ത് തന്നെ ആദ്യം; മലപ്പുറത്തെ എൽപി സ്‌കൂൾ ഉദ്ഘാടനത്തിനൊരുങ്ങി

രാജ്യത്ത് തന്നെ ആദ്യം; മലപ്പുറത്തെ എൽപി സ്‌കൂൾ ഉദ്ഘാടനത്തിനൊരുങ്ങി മലപ്പുറം: രാജ്യത്തെ ആദ്യത്തെ...

പത്തനംതിട്ടയിൽ അമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; മകൻ അറസ്റ്റിൽ

പത്തനംതിട്ടയിൽ അമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; മകൻ അറസ്റ്റിൽ സ്വത്ത് എഴുതി വാങ്ങാന്‍ അമ്മയെ...

തീയണക്കാൻ പോകുന്ന ഞങ്ങളുടെ നെഞ്ചിൽ തീയാണ്

തീയണക്കാൻ പോകുന്ന ഞങ്ങളുടെ നെഞ്ചിൽ തീയാണ് കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി; തൃശൂര്‍ കളക്ടറേറ്റിലേക്ക് സന്ദേശമെത്തിയതോടെ അന്വേഷണം

മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി; തൃശൂര്‍ കളക്ടറേറ്റിലേക്ക് സന്ദേശമെത്തി ഇടുക്കി: മുല്ലപ്പെരിയാർ...

Related Articles

Popular Categories

spot_imgspot_img