കൊച്ചി:നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കീഴില്ലത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന മുത്തംകുഴി അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (24)നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്.
റൂറൽ ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്.
2023 മുതൽ കോതമംഗലം, പോത്താനിക്കാട് പോലീസ് സ്റ്റേഷൻ പരിധികളിൽ മയക്ക് മരുന്ന് കച്ചവടം, മോഷണം, അതിക്രമിച്ച് കയറൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ്. മെയ് മാസത്തിൽ പോത്താനിക്കാട് പോലീസ് രജിസ്റ്റർ ചെയ്ത മോഷണ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.