ഒരു യാത്രക്കാരനെ ജീവനോടെ കണ്ടെത്തി: എമർജൻസി എക്സിറ്റിലൂടെ ചാടി രക്ഷപ്പെട്ട യുവാവ് ദുരന്തത്തെക്കുറിച്ച് പറയുന്നത്….
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ആശ്വാസം നൽകുന്ന ഒരു വാർത്ത പുറത്തെത്തിയിരിക്കുകയാണ്. യാത്രക്കാരനെ ജീവനോടെ കണ്ടെത്തി. വിമാനത്തിൽ നിന്നും ജീവനോടെ ഒരാൾ രക്ഷപ്പെട്ടതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ബ്രിട്ടീഷ് പൗരനായ 38 വയസ്സുള്ള രമേശ് വിശ്വാസ് കുമാർ എന്നയാൾ ആണ് വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തി എന്നാണു സൂചന. ഏതായാലും ഒരാളെയെങ്കിലും ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞു എന്ന വാർത്ത ഏറെ ആശ്വാസം നൽകുന്നതാണ്.
വിമാന ദുരന്തം; വില്ലനായത് പക്ഷിയോ?
“ഒരു വലിയ സ്ഫോടനം കേട്ടു, വിമാനം ശക്തമായി കുലുങ്ങാൻ തുടങ്ങി,” നെഞ്ചിനും കണ്ണിനും കാലിനും പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശുപത്രി കിടക്കയിൽ നിന്ന് അദ്ദേഹം അധികൃതരോട് പറഞ്ഞു. “ഞാൻ എങ്ങനെ പുറത്തുകടന്നുവെന്ന് എനിക്കറിയില്ല – ഒരുപക്ഷേ എമർജൻസി എക്സിറ്റ് വഴി ആയിരിക്കാം. എല്ലാം വളരെ വേഗത്തിൽ സംഭവിച്ചു.” അദ്ദേഹം പറയുന്നു.
കുടുംബസമേതം ഇന്ത്യയിലായിരുന്ന അദ്ദേഹം സഹോദരൻ അജയ് കുമാർ രമേശിനൊപ്പം (45) യുകെയിലേക്ക് മടങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
കാന്താര 2 സെറ്റിൽ വീണ്ടും മരണം
സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം.
മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുമുണ്ട്. പത്തനംതിട്ട പുല്ലാട് സ്വദേശിയായ നഴ്സ് രഞ്ജിതയും വിമാനത്തിലുണ്ടായിരുന്നു.
രക്തം വാർന്ന് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം
കൊല്ലം: വീട്ടിലെ ടീപ്പോയിയിലെ ചില്ലുതകർന്ന് കാലിൽ തുളച്ചുകയറിയതിനെ തുടർന്ന് രക്തം വാർന്ന് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം.
വിളയിലഴികത്ത് വീട്ടിൽ സുനീഷിൻ്റെയും റൂബിയുടെയും മകനായ എയ്ദൻ സുനീഷാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.
അപകടം നടക്കുമ്പോൾ എയ്ദനും അമ്മ റൂബിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ സ്വീകരണ മുറിയിലിരുത്തിയ ശേഷം കുളിക്കാൻ പോയ അമ്മ തിരിച്ചെത്തിയപ്പോഴാണ് എയ്ദനെ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്.
കുറ്റിയിട്ടിരുന്ന വാതിൽ തുറക്കുന്നതിനായി ടീപ്പോയി നീക്കിയിട്ട് എയ്ദൻ അതിനുമുകളിൽ കയറിയപ്പോൾ ചില്ലുപൊട്ടി താഴെ വീണതാകാമെന്നാണ് കരുതുന്നത്.
വീഴ്ചയിൽ ചില്ലുകഷണങ്ങൾ തുടയിലും കാലിലും തുളച്ചുകയറി.
ഉടനെ തന്നെ കുട്ടിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവസമയത്ത് സുനീഷ് മൂത്ത കുട്ടിയെ ട്യൂഷൻ ക്ലാസിലാക്കാൻ പോയിരിക്കുകയായിരുന്നു. കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് എയ്ദൻ.
കപ്പൽ രക്ഷാദൗത്യം അതിസാഹസിക ഘട്ടത്തിലേക്ക്
കൊച്ചി: കേരള തീരത്തിന് സമീപം തീപിടിത്തമുണ്ടായ വാൻ ഹയി കപ്പലിലെ രക്ഷാദൗത്യം നാലാം ദിവസവും പുരോഗമിക്കുകയാണ്.
ഇന്ന് മുതൽ അതിസാഹസികമായ ഘട്ടത്തിലേക്ക് രക്ഷാപ്രവർത്തകർ കടന്നിരിക്കുകയാണ്.
വ്യോമസേനയുടെ ഹെലികോപ്റ്റർ കപ്പലിന് മുകളിൽ പറന്നെത്തി ഡ്രൈ കെമിക്കൽ പൗഡർ ബോംബ് പ്രയോഗിച്ചു.
ഏത് നിമിഷവും സ്‌ഫോടനം പ്രതീക്ഷിക്കാവുന്ന കപ്പലിലാണ് വ്യോമസേന ഈ രക്ഷാപ്രവർത്തനം നടത്തിയത്.
ഇന്ധന ടാങ്കിനു സമീപത്തെ തീ അണയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ദൗത്യം. ടാങ്കിൽ 2,000 ടൺ ഇന്ധനവും 240 ടൺ ഡീസലുമുണ്ട്. ഇതിലേക്ക് തീപടർന്നാൽ വലിയ സ്‌ഫോടനം ഉറപ്പാണ്.
കപ്പലിൽ ഇന്നലെ രാത്രിയും പൊട്ടിത്തെറി സംഭവിച്ചിരുന്നു. നിയന്ത്രണമില്ലാതെ കടലിൽ ഒഴുകി നടക്കുന്ന കപ്പലിനെ പുറംകടലിലേക്ക് മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്.
കേരളം ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ കടൽ രക്ഷാദൗത്യമാണ് അറബികടലിൽ പുരോഗമിക്കുന്നത്.
ഇന്നലെ തീപിടിക്കുന്ന കപ്പിലിൽ ഹെലികോപ്റ്റർ വഴി ഇറങ്ങി വടം കെട്ടിയിരുന്നു. ഇത് കോസ്റ്റ് ഗാർഡ് കപ്പിലിൽ ബന്ധിച്ച് ഉൾക്കടലിലേക്ക് വലിച്ചു കൊണ്ടു പോകാനാണ് ശ്രമം.