ഇന്ത്യയിലെ പല ട്രെയിനുകളിലെയും ലോക്കല്‍ കോച്ചുകളുടെ അവസ്ഥയെന്ന് നിരവധി കാലമായുള്ള പരാതിയാണ്. ഇതിനിടെയാണ് ഒരു യാത്രക്കാരന്‍, ഒരു ലോക്കല്‍ കോച്ചില്‍ സ്വന്തം നിലയില്‍ ഒരു ബര്‍ത്ത് തന്നെ ഉണ്ടാക്കിയത്. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. A passenger makes his own seat between two berths in the train.
റെയില്‍വേ കോച്ചിലെ രണ്ട് ബര്‍ത്തുകളെ ഒരു യുവാവ് കയറ് കട്ടിലിന് സമാനമായ രീതിയില്‍ കയർ ഉപയോഗിച്ച് തലങ്ങും വിലങ്ങും കെട്ടുന്നതാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. വീഡിയോ എപ്പോള്‍, ഏത് ട്രെയിനില്‍ എവിടെ വച്ചാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.
മാധ്യമ പ്രവര്‍ത്തകയായ പ്രിയ സിംഗാണ് തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ വീഡിയോ പുറത്ത് വിട്ടത്. പരിമിതമായ സാധനങ്ങള്‍ കൊണ്ട് പുതിയ കണ്ടെത്തലുകള്‍ നടത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന കുറിപ്പോടെയാണ് പ്രിയ വീഡിയോ പങ്കുവച്ചത്.









