ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ വീണ്ടുമൊരു ട്വിസ്റ്റ്. പ്രതിയായ കുട്ടിയുടെ അമ്മാവനിൽ നിന്നും നിർണായക മൊഴി പുറത്തുവന്നു.

കുട്ടിയെ കൊന്നത് താൻ അല്ല, ദേവേന്ദുവിന്റെ അമ്മ ശ്രീതുവാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ഹരികുമാർ മൊഴി നൽകിയത്. ഹരികുമാറിനെ പ്രതിയാക്കി കുറ്റപത്രം സമർപിക്കാൻ പൊലീസ് തയാറാകുന്നതിനിടെയാണ് ഇത്തരത്തിൽ മൊഴി പുറത്തുവന്നത്.

മൂന്നാഴ്ച മുൻപ് തിരുവനന്തപുരം റൂറൽ എസ്പി കെ.എസ്. സുദർശൻ ജയിൽ സന്ദർശിക്കാൻ എത്തിയപ്പോൾ പ്രതി ഹരികുമാർ അദ്ദേഹത്തെ കണ്ടിരുന്നു.

കുഞ്ഞിനെ കൊന്നത് താൻ അല്ലെന്നും ശ്രീതുവാണ് കൊലപാതകം നടത്തിയതെന്നും തന്നെ പ്രതിയാക്കാനുള്ള നീക്കമാണ് ശ്രീതു നടത്തിയതെന്നും ഹരികുമാർ എസ്പിക്ക് മൊഴി നൽകി. പിന്നീട് പൊലീസ് നടത്തിയ ചോദ്യംചെയ്യലിലും ഹരികുമാർ ഇക്കാര്യം ആവർത്തിച്ചു.

എന്നാൽ ഹരികുമാർ പറഞ്ഞത് പൊലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. മൊഴികളിൽ വൈരുധ്യം കണ്ടതോടെ ഹരികുമാറിനെയും ശ്രീതുവിനെയും നുണപരിശോധനയ്ക്ക് വിധേയരാക്കാൻ പൊലീസ് തീരുമാനിച്ചു.

നേരത്തേ ദേവേന്ദുവിന്റെ അച്ഛനും ശ്രീതുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും ആദ്യ അന്വേഷണത്തിൽ ശ്രീതുവിനെതിരെ തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ലെന്നാണ് പൊലീസ് പറഞ്ഞത്.

കഴിഞ്ഞ ജനുവരി 30നാണ് ബാലരാമപുരത്തെ വീട്ടിലെ കിണറ്റിൽ നിന്നു രണ്ടു വയസ്സുകാരി ദേവേന്ദുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മാവൻ ഹരികുമാർ കുട്ടിയെ മുറിയിൽ നിന്നും എടുത്തുകൊണ്ടുപോയി കിണറ്റിൽ എറിയുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഹരികുമാറിനു തന്റെ സഹോദരിയോടുള്ള വഴിവിട്ട താൽപര്യത്തിൽ അവർ തയാറാക്കാത്തതിനു കുട്ടിയൊരു തടസ്സമായി കണ്ടത്തിനെത്തുടർന്നാണ് കൊലപാതകം എന്നതിലേക്ക് കടന്നതെന്നായിരുന്നു കാരണമായി പൊലീസ് കണ്ടെത്തിയിരുന്നത്.

READ MORE: ഒളിയിടം അറിയാം, മര്യാദയ്ക്ക് കീഴടങ്ങിക്കോ; ആയത്തുല്ല ഖമനയിയ്ക്ക് ട്രംപിന്റെ അന്ത്യശാസനം

കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിലെ മെഴുവേലിയിൽ അവിവാഹിതയായ ഇരുപതുകാരി വീട്ടിൽ പ്രസവിച്ചെന്ന വിവരം അറിഞ്ഞ് മാതാപിതാക്കൾ ഞെട്ടി.

ബികോം വിദ്യാർത്ഥിനിയായ യുവതി ​ഗർഭിണിയാണെന്നതിന്റെ ഒരു സൂചനയും വീട്ടുകാർക്ക് ലഭിച്ചിരുന്നില്ല.

ഒറ്റമുറിയും അടുക്കളയും ഹാളുമുള്ള വീട്ടിൽ മാതാപിതാക്കൾക്കും സഹോദരിക്കും അമ്മൂമ്മക്കുമൊപ്പമായിരുന്നു ബികോംകാ രിയുടെ താമസം.

പ്രസവിച്ചെന്നും കുഞ്ഞിനെ പിന്നീട് അയൽവാസിയുടെ പറമ്പിൽ ഉപേക്ഷിച്ചെന്നുമുള്ള യുവതിയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് മാതാപിതാക്കൾ കേട്ടത്.

യുവതിയുടെ പിതാവിന് മെഷീൻ കൊണ്ടുള്ള പുല്ലുവെട്ടലാണ് ജോലി. ‌‌ മുത്തശ്ശി വീട്ടിലെത്തുന്ന കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിക്കുന്നുണ്ട്.

എന്നാൽയുവതി ഗർഭിണിയെന്നതിന് ഒരു സൂചന പോലും വീട്ടുകാർക്ക് കിട്ടിയിരുന്നില്ല. കിടക്കയിൽ രക്തം തളം കെട്ടികിടക്കുന്നത് കണ്ടതോടെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് യുവതി ആശുപത്രിയിൽ ചികിൽസ തേടിയത്.

പിന്നീട്പുലർച്ചെ പ്രസവിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി നൽകി. ബന്ധുക്കൾ ഉണരും മുൻപ് പ്രസവിച്ചയുടൻ കുഞ്ഞിനെ പിന്നിലെ കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നാണ് സംശയം.

കരയാതിരിക്കാൻ വാ പൊത്തിയപ്പോഴാണ് മരിച്ചതെന്നും സംശയിക്കുന്നുണ്ട്. എന്നാൽ പ്രത്യക്ഷത്തിൽ കുഞ്ഞിൻറെ ശരീരത്തിൽ കാര്യമായ പരുക്കുകളില്ല.

മാനസിക നില വീണ്ടെടുത്ത ശേഷം പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

കുഞ്ഞിൻ്റേത്കൊലപാതകമെന്ന് കണ്ടെത്തിയാൽ ഗർഭത്തിൻറെ ഉത്തരവാദിയും കേസിൽ പ്രതിയാകും. പീഡനമാണോ എന്നും സംശയിക്കുന്നുണ്ട്. സഹപാഠികളുടെ അടക്കം മൊഴിയെടുക്കും.

READ MORE:മഴ തന്നെ മഴ; ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു

ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ശേഷം പൊക്കിൾകൊടി യുവതി തന്നെ മുറിച്ച് മാറ്റി. കുഞ്ഞിനെ ആദ്യം ശുചിമുറിയിൽ വെച്ചു.

കരഞ്ഞതോടെ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചെന്നും യുവതി പറഞ്ഞു. പിന്നീട് മൃതശരീരം ചേമ്പിലയിൽ പൊതിഞ്ഞ് അയൽ വീടിന്റെ പരിസരത്ത് കൊണ്ടുപോയി വച്ചു എന്ന് യുവതി പൊലീസിന് നൽകിയ മൊഴി.

യുവതി നിർധന കുടുംബത്തിലെ ഇളയമകളാണ്. അമ്മയിൽ നിന്നും മൂത്ത സഹോദരിയിൽ നിന്നും അന്വേഷണ സംഘം പ്രാഥമിക വിവരങ്ങൾ തേടിയിരുന്നു.

പോസ്റ്റ്മോർട്ടം ഇന്ന്

ചികിത്സയിലുള്ള യുവതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കേസിൽ വ്യക്തത വരുമെന്നും പൊലീസ് പറഞ്ഞു. നവജാതശിശുവിൻറെ മരണകാരണം അടക്കം തിരിച്ചറിയാൻ ഇന്ന് കോന്നി മെഡി. കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും.

കുഞ്ഞിനെ അപായപ്പെടുത്തിയതെന്ന് ബോധ്യമായാൽ യുവതിയെ കൂടാതെ മൃതദേഹം ഉപേക്ഷിക്കാൻ കൂട്ടുനിന്നവരും പ്രതികളാകുമെന്നും പൊലീസ് പറഞ്ഞു.

യുവതി അമിക്ക രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിനു പിന്നാലെയാണ് പ്രസവിച്ച വിവരം പുറത്തുവന്നത്.

പരിശോധനയിൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. എന്നാൽ കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്.

ഇവർ നൽകിയ വിവര പ്രകാരം ആശുപത്രി അധികൃതരാണ് കുഞ്ഞിനെ കുറിച്ച് പൊലീസിനെ അറിയിച്ചത്.

ഇലവുംതിട്ട പൊലീസെത്തി നടത്തിയ പരിശോധനയിലാണ് അയൽവീട്ടിലെ പറമ്പിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

ENGLISH SUMMARY:

A new twist has emerged in the Balaramapuram child murder case, where two-year-old Devendhu was killed by being thrown into a well. A crucial statement has been obtained from the child’s uncle (mother’s brother), shedding new light on the investigation.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

കുഞ്ഞിനെ മാറോടണച്ച് ജോലി ചെയുന്ന ഓട്ടോ ഡ്രൈവർ

കുഞ്ഞിനെ മാറോടണച്ച് ജോലി ചെയുന്ന ഓട്ടോ ഡ്രൈവർ ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഓട്ടോ...

ഇടുക്കിയിൽ നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും ട്രെക്കിങ് ജീപ്പുകൾ

ഇടുക്കിയിൽ നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും ട്രെക്കിങ് ജീപ്പുകൾ കാന്തല്ലൂർ, മറയൂർ മേഖലയിൽ...

സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബയ്ക്കും മകനുമെതിരെ കുറ്റപത്രം

സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബയ്ക്കും മകനുമെതിരെ കുറ്റപത്രം ലക്നൗ: ഉത്തർപ്രദേശ് ഭീകരവിരുദ്ധ...

ഏഷ്യാ കപ്പ് ഹോക്കി: കിരീടം ചൂടി ഇന്ത്യ; ദക്ഷിണ കൊറിയയെ തോൽപ്പിച്ചത് 4-1ന്

ഏഷ്യാ കപ്പ് ഹോക്കി: കിരീടം ചൂടി ഇന്ത്യ; ദക്ഷിണ കൊറിയയെ തോൽപ്പിച്ചത്...

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരംകേരളത്തില്‍ വീണ്ടും കാലവര്‍ഷം...

അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട്...

Related Articles

Popular Categories

spot_imgspot_img