ബസിന് ഫിറ്റ്നസ് നല്‍കിയില്ലെന്നാരോപിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട് കയറി ഭീഷണിപ്പെടുത്തിയ കേസില്‍ 2 പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ബസ് നടത്തിപ്പുകാരായ വെണ്ടോര്‍ സ്വദേശി ജെന്‍സന്‍, പുത്തൂര്‍ സ്വദേശി ബിജു എന്നിവരെയാണ് മണ്ണൂത്തി പൊലീസ് അറസ്റ്റ് ചെയ്തത്. A motor vehicle department officer was threatened by entering the house; 2 people arrested
മണ്ണൂത്തിയില്‍ ആമ്പല്ലൂർ റൂട്ടിലോടുന്ന മാതാ ബസിന് ഫിറ്റ്നസ് നൽകാത്തതാണ് ഭീഷണിക്ക് കാരണം. സംഘം വീട്ടിലെത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
ബസിന് ഫിറ്റ്നസ് നല്‍കിയില്ലെന്നാരോപിച്ച് കഴിഞ്ഞ പതിനെട്ടിന് രാത്രിയാണ് ഇരിങ്ങാലക്കുട എഎംവിഐ കെ.ടി. ശ്രീകാന്തിന്‍റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. ഗര്‍ഭിണിയായ ഭാര്യയും വൃദ്ധമാതാവുമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്.









