കോഴിക്കോട് ഓടുന്ന കാറിന് തീ പിടിച്ച് കാർ ഓടിച്ചിരുന്നയാൾ വെന്തുമരിച്ചു. മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. കോന്നാട് ബീച്ചിൽ ഇന്ന് ഉച്ചയ്ക്ക് 12.15നാണ് സംഭവം. ഒരാൾ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. തീപിടിച്ച ഉടൻ കാർ മുഴുവൻ തീ ആളിപ്പടരുകയായിരുന്നു.
തീപിടിച്ച കാർ നിർത്തിയപ്പോൾ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാറിലുണ്ടായിരുന്നയാൾ സീറ്റ് ബെൽറ്റ് കുടങ്ങിപ്പോയതിനാൽ രക്ഷപ്പെടുത്താൻ സാധിച്ചില്ല. തീ ആളിപ്പടർന്നതോടെ ഇയാളെ രക്ഷിക്കാനാവാതെ ആളുകൾ പിൻവാങ്ങുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു.
Read also: വടിവാൾ കൊണ്ട് കേക്ക് മുറിച്ച് യുവാക്കൾ: പോലീസ് എത്തിയതോടെ പുലിവാലായി, പിന്നാലെ വൻ തമാശയും !