ബ്രിട്ടനിൽ നഴ്സായ മലയാളി യുവതി അന്തരിച്ചു; മരണം കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയവെ

ലണ്ടൻ: ബ്രിട്ടനിൽ നഴ്സായ മലയാളി യുവതി അന്തരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശിനി നിർമല നെറ്റോ (37) ആണ് മരിച്ചത്. കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയവെയാണ് അന്ത്യം.

സ്‌റ്റോക്ക്പോർട്ട് സ്‌റ്റെപ്പിങ് ഹിൽ ഹോസ്പിറ്റലിൽ നഴ്സായിരുന്നു നിർമല. കാൻസർ ബാധിച്ചതിന് പിന്നാലെ കീമോ തെറാപ്പിയുൾപ്പടെയുള്ള ചികിത്സകൾക്ക് വിധേയയായിരുന്നു യുവതി. പെട്ടെന്ന് ആരോഗ്യനില വഷളായി ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മരണം സംഭവിച്ചത്.

2017 ലാണ് നിർമല ബ്രിട്ടനിലെത്തിയത്. സ്‌റ്റോക്ക്പോർട്ട് സ്‌റ്റെപ്പിങ് ഹിൽ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. തുടർന്ന് കാൻസർ കണ്ടെത്തി ചികിത്സ ആരംഭിച്ചതിനാൽ 2022 വരെ മാത്രമാണ് നിർമല ജോലി ചെയ്തിരുന്നത്.

അവിവാഹിതയാണ്. പരേതനായ ലിയോ, മേരിക്കുട്ടി എന്നിവരാണ് മാതാപിതാക്കൾ. ഏക സഹോദരി ഒലിവിയ. സംസ്കാരം നാട്ടിൽ നടത്തുവാനാണ് ബന്ധുക്കൾ ആഗ്രഹിക്കുന്നത്. ഇതിനായുള്ള ശ്രമങ്ങൾ പ്രാദേശിക മലയാളി സമൂഹം ആരംഭിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

Related Articles

Popular Categories

spot_imgspot_img