അയർലണ്ടിൽ മലയാളി നേഴ്‌സിന് ദാരുണാന്ത്യം; വിടപറഞ്ഞത് തൊടുപുഴ സ്വദേശിനി
അയർലണ്ടിലെ ലോംഗ്ഫോർഡിൽ താമസിക്കുന്ന മലയാളി നഴ്സായ ഷാന്റി പോൾ (52) നിര്യാതയായി. തൊടുപുഴ മുതലക്കോടം കിഴക്കേക്കര സ്വദേശിനിയും എപ്രേം സെബാസ്റ്റ്യന്റെ ഭാര്യയുമായിരുന്നു പരേത.
മുമ്പ് താല ന്യൂ കാസിലിൽ താമസിച്ചിരുന്ന ഷാന്റി പോൾ, പിന്നീട് പീമോണ്ട് ഹോസ്പിറ്റലിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി കുടുംബം ലോംഗ്ഫോർഡിലാണ് സ്ഥിരതാമസം.
രണ്ടുവർഷത്തോളമായി കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന അവർ, ലോംഗ്‌ഫോർഡിലെ മിഡ്‌ലാൻസ് ഇന്റലക്ച്വൽ ഡിസബിലിറ്റി സെന്ററിൽ സ്റ്റാഫ് നഴ്സായി സേവനം അനുഷ്ഠിച്ചിരുന്നു.
അയർലണ്ടിൽ മലയാളികൾക്കെതിരെ ക്രൂരമായ വംശീയ ആക്രമണം; ആശുപത്രിയിലെത്തിച്ചത് റസ്റ്റോറന്റ് ഉടമ
ഇന്ന് രാവിലെ എട്ട് മണിയോടെ മുള്ളിംഗാർ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. അങ്കമാലി മൂക്കന്നൂർ അട്ടാറ മാളിയേക്കൽ കുടുംബാംഗമായ ഷാന്റി പോൾ, ലോംഗ്ഫോർഡ് സീറോ മലബാർ ചർച്ച് അംഗവുമാണ്.
കോളജ് വിദ്യാർത്ഥികളായ എമിൽ, എവിൻ, അലാന എന്നീ മൂന്ന് മക്കളാണ് അവർക്കുള്ളത്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
യുകെയിൽ മലയാളി യുവാവിന് നേരെ വടിവാൾ ആക്രമണം; ജീവനും കൊണ്ട് തെരുവിലൂടെ ഓടി യുവാവ്
ലിവർപൂളിൽ മലയാളി യുവാവിനെതിരെ നടന്ന വടിവാൾ ആക്രമണ വാർത്ത മലയാളി സമൂഹത്തിൽ ആശങ്കയും ഭയവും വർധിപ്പിച്ചിരിക്കുകയാണ്.
സമൂഹ പ്രവർത്തകനായ ടോം ജോസ് തടിയംപാട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ സംഭവം പുറത്തുവിട്ടത്.
കഴിഞ്ഞ രാത്രി വീട്ടിനടുത്തുള്ള കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയപ്പോഴാണ് യുവാവിനെ ആക്രമിച്ചത്. സാധാരണയായി കാറിൽ യാത്ര ചെയ്യുന്ന ഇയാൾ, അന്ന് കാർ വർക്ക്‌ഷോപ്പിൽ ആയതിനാൽ നടന്നു പോകാൻ തീരുമാനിച്ചു.
ഇടവഴിയിലൂടെ നടക്കുന്നതിനിടെ, ഏകദേശം 18 വയസ്സ് തോന്നിക്കുന്ന ഒരാൾ സൈക്കിളിൽ പാഞ്ഞെത്തി.
ആക്രമി കൈയിൽ ഉണ്ടായിരുന്ന വടിവാൾ യുവാവിന്റെ കഴുത്തിൽ വെച്ച്, “നീ കുട്ടികളെ ചെയ്‌തോ?” എന്ന് ചോദിക്കുകയും, ക്ഷമ ചോദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
“ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല” എന്ന് പറഞ്ഞപ്പോൾ ആക്രമി ക്രൂരമായി മർദ്ദിക്കുകയും, പിന്നീട് വാളുകൊണ്ട് കൈയിൽ വെട്ടുകയും ചെയ്തു.
ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന്
സ്വയം രക്ഷിക്കാൻ യുവാവ് ഓടിയപ്പോൾ, ട്രാഫിക് ലൈറ്റിൽ നിന്നിരുന്ന വാഹനങ്ങളോട് സഹായം തേടി. എന്നാൽ അപ്പോഴേക്കും ആക്രമിയോടൊപ്പം മറ്റൊരു കൂട്ടം യുവാക്കളും എത്തിയിരുന്നു.
സഹായം അഭ്യർത്ഥിച്ചപ്പോൾ അവർ “അവൻ ബ്രിട്ടീഷുകാരനല്ല” എന്ന് വിളിച്ചു പറയുകയും, ആരും സഹായത്തിനിറങ്ങാതിരിക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസിൽ വിവരം അറിയിച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. പരിക്കേറ്റ യുവാവ് ഇപ്പോൾ ചികിത്സക്ക് ശേഷം വീട്ടിൽ വിശ്രമിക്കുകയാണ്.
വ്യക്തിപരമായ കാരണങ്ങളാൽ ഇയാൾ തന്റെ പേര് വെളിപ്പെടുത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. ഈ സംഭവം ലിവർപൂളിലെ മലയാളികൾക്കിടയിൽ വലിയ ആശങ്കയ്ക്കും സുരക്ഷാ ഭീതിക്കും കാരണമായിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ലിവര്‍പൂളില്‍ മലയാളിക്ക് നേരെ വാളുകൊണ്ട് ആക്രമണം ദയവായി എല്ലാവരും സൂക്ഷിക്കുക .
കാര്‍ വര്‍ക്ക്ഷോപ്പില്‍ ആയതുകൊണ്ട് വീടിനടുത്തുള്ള കടയിലേക്ക് ഇടവഴിയിലൂടെ നടന്നുപോകുമ്പോള്‍ പുറകെ സൈക്കിളില്‍ വന്ന 18 വയസു പ്രായം തോന്നിക്കുന്ന ഒരു ഇംഗ്ലീഷ് യുവാവ് വടിവാള്‍ കഴുത്തില്‍ വച്ച് നീ കുട്ടികളെ ചെയ്‌തോ എന്ന് ചോദിച്ചു മര്‍ദിക്കുകയും നീ ക്ഷമ പറയണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ ക്രൂരമായി തൊഴിക്കുകകയും ചെയ്തു.
മര്‍ദ്ദനം സഹിക്കവയ്യാതെ ഓടുന്നതിനിടയില്‍ വാളുകൊണ്ട് വെട്ടുകയും മലയാളിയുടെ കൈയില്‍ വെട്ടുകൊള്ളുകയും ചെയ്തു ഓടിച്ചെന്നു ട്രാഫിക് ലൈറ്റില്‍ നിറുത്തിയിരുന്ന വാഹനങ്ങളില്‍ ഉള്ളവരോട് സഹായിക്കണം എന്ന് പറഞ്ഞപ്പോള്‍ പുറകെ ഓടിവന്ന യുവാക്കള്‍ അവന്‍ നോണ്‍ ബ്രിട്ടീഷ് ആണ് എന്ന് പറയുകയും അവരാരും സഹായിച്ചില്ല എന്നാണ് അറിയുന്നത് .
പോലീസില്‍ വിവരം അറിയിച്ചെങ്കിലും പോലീസ് ഒരു നടപിടിയും സ്വികരിച്ചില്ല, ചികിത്സക്ക് ശേഷം മലയാളി വീട്ടില്‍ വിശ്രമിക്കുന്നു എന്നാണ് അറിയുന്നത്.
ഇതെഴുതുന്നതിന്റെ ഉദ്ദേശം ,മലയാളികള്‍ അസ്സമയങ്ങളില്‍ കഴിയുന്നതും പുറത്തുകൂടി നടക്കാതിരിക്കുക, ഇടവഴിയിലൂടെ കഴിയുന്നതും ഒറ്റക്കുള്ള സഞ്ചാരം ഒഴിവാക്കുക.
അസ്സമയത്തു പബ്ബുകളുടെ മുന്‍പിലൂടെ നടക്കാതിരിക്കുക കഴിയുന്നതും കാറുകളില്‍ സഞ്ചരിക്കുക ,കുട്ടികള്‍ കൂട്ടമായി നില്‍ക്കുന്നിടത്തുകൂടി പോകാതിരിക്കുക .കാലം മാറി പൊതുവെ വിദേശികളോടുള്ള വെറുപ്പ് വര്‍ധിച്ചിരിക്കുന്നു അതുകൊണ്ടു സൂക്ഷിക്കുക .









