യുകെ മലയാളികൾക്ക് അഭിമാന നിമിഷമാണിത്. ബ്രിട്ടനിലെ നഴ്സിംഗ് ട്രേഡ് യൂണിയനായ റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ (ആർസിഎൻ) പ്രസിഡന്റായി മലയാളിയായ മെയിൽ നഴ്സ് ബിജോയ് സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്തയാണ് ഇതിന് കാരണം.
ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ ഇന്ത്യയിൽനിന്ന് ഈ സ്ഥാനത്തെത്തുന്നത്. A Malayali has been elected as the President of the Royal College of നഴ്സിംഗ്, Britain
യുകെയിലെ ഏറ്റവും വലിയ നഴ്സിങ് ട്രേഡ് യൂണിയനാണ് ആർസിഎൻ. ആരോഗ്യ സംരക്ഷണ മേഖലയിലെ ഏറ്റവും വലുതും. ഇതിന്റെ അമരത്തേക്കാണ് ഒരു മലയാളി എത്തുന്നത്.
ഒക്ടോബർ 14ന് ആണ് പോസ്റ്റൽ ബാലറ്റ് വോട്ടെടുപ്പ് ആരംഭിച്ചത്. നവംബർ 11നു സമാപിച്ചു. കടുത്ത മത്സരമാണ് ഒപ്പമുള്ള മറ്റ് 6 സ്ഥാനാർഥികളും ഉയർത്തിയത്.
എന്നാൽ, യുകെയിലെ മലയാളി നഴ്സിങ് ജീവനക്കാർ ഒന്നടങ്കം ബിജോയിയെ പിന്തുണച്ചതോടെ മറ്റുള്ള സ്വദേശികളായ 6 സ്ഥാനാർഥികളെയും ബഹുദൂരം പിന്നിലാക്കി അദ്ദേഹം വിജയം സ്വന്തമാക്കുകയായിരുന്നു.
യുക്മ നഴ്സസ് ഫോറം പോലെ പ്രശ്‌തമായ നിരവധി മലയാളി സംഘടനകൾ ബിജോയിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെ കാര്യങ്ങൾ എളുപ്പമാകുകയായിരുന്നു.
പുന്നപ്ര വണ്ടാനം പുത്തൻപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനായ ബിജോയ്, യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നഴ്സാണ്.
2011ൽ ബാൻഡ്-5 നഴ്സായിട്ടാണ് ബിജോയ് ബ്രിട്ടനിൽ എത്തിയത്. 2012ൽ റോയൽ കോളജ് ഓഫ് നഴ്സിങ്ങിൽ അംഗത്വം എടുത്തു.
പതിയെ തന്റെ കരിയർ മെച്ചപ്പെടുത്തിയ അദ്ദേഹം വൈകാതെ 20211 ബാൻഡ്-8 തസ്തികയിൽ യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടൻ ഹോസ്പിറ്റലിൽ എത്തി.
യു കെയിലെ മലയാളി നഴ്സുമാരുടെ ആവശ്യങ്ങൾക്ക് പരിഗണന ലഭിക്കാൻ ബിജോയിയുടെ നേതൃസാന്നിധ്യം ഏറെ സഹായകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും ഒട്ടേറെ പ്രതീക്ഷകളോടെയാണ് ഈ സ്ഥാനത്തെ കാണുന്നതെന്നും ബിജോയ് പറഞ്ഞു. ഹാമർസ്മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം നഴ്സ് ദിവ്യയാണ് ഭാര്യ. മകൻ അഞ്ചാം ക്ലാസ് വിദ്യാർഥി ഇമ്മാനുവേൽ.