web analytics

എ ഗ്രേഡ് നേടാൻ 75 ശതമാനം മാർക്ക് പോരാ; സ്കൂ​​ൾ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഗ്രേ​​ഡി​​ങ്​ രീ​​തി​​യി​​ൽ വലിയ മാ​​റ്റം വ​​രു​​ന്നു

തി​​രു​​വ​​ന​​ന്ത​​പു​​രം: സ്കൂ​​ൾ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഗ്രേ​​ഡി​​ങ്​ രീ​​തി​​യി​​ൽ വലിയ മാ​​റ്റം വ​​രു​​ന്നു. പ​​രീ​​ക്ഷ​​ക​​ളി​​ൽ നി​​ര​​ന്ത​​ര മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നാ​​യി എ​​സ്.​​സി.​​ഇ.​​ആ​​ർ.​​ടി സ​​മ​​ർ​​പ്പി​​ച്ച മാ​​ർ​​ഗ​​രേ​​ഖ​​യി​​ലാ​​ണ്​ പുതിയ നി​​ർ​​ദേ​​ശം ഉ​​ൾ​​ക്കൊ​​ള്ളി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

നി​​ല​​വി​​ൽ 75 മു​​ത​​ൽ 100 ശ​​ത​​മാ​​നം മാ​​ർ​​ക്ക്​ വ​​രെ നേ​​ടു​​ന്ന​​വ​​രെ ഏ​​റ്റ​​വും മി​​ക​​വു​​ള്ള​​വ​​രെ​​ന്ന്​ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന ഔ​​ട്ട്​​​സ്റ്റാ​​ൻ​​ഡി​​ങ്​ (എ ​​ഗ്രേ​​ഡ്)​ വി​​ഭാ​​ഗ​​ത്തി​​ലാ​​ണ്​ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ന്ന​​ത്.

പു​​തി​​യ രീ​​തി പ്ര​​കാ​​രം 80 ശ​​ത​​മാ​​നം മു​​ത​​ൽ 100 ശ​​ത​​മാ​​നം മാ​​ർ​​ക്ക്​ വ​​രെ​​യു​​ള്ള​​വ​​രെ​​യാ​​ണ്​ ഔ​​ട്ട്​​​സ്റ്റാ​​ൻ​​ഡി​​ങ്​ വി​​ഭാ​​ഗ​​ത്തി​​ൽ പ​​രി​​ഗ​​ണി​​ക്കു​​കയുള്ളു.

60 മു​​ത​​ൽ 74 വ​​രെ ശ​​ത​​മാ​​നം മാ​​ർ​​ക്കു​​ള്ള​​വ​​രെ വെ​​രി ഗു​​ഡ്​ (ബി) ​​ഗ്രേ​​ഡി​​ലാ​​ണ് നിലവിൽ​ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. പു​​തി​​യ രീ​​തി​​യി​​ൽ 60 മു​​ത​​ൽ 79 ശ​​ത​​മാ​​നം വ​​രെ മാ​​ർ​​ക്കു​​ള്ള​​വ​​രാ​​യി​​രി​​ക്കും ‘ബി’​ ​​ഗ്രേ​​ഡി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തുക.

45 മു​​ത​​ൽ 59 ശ​​ത​​മാ​​നം വ​​രെ​​യു​​ള്ള​​വ​​ർ നി​​ല​​വി​​ൽ ഗു​​ഡ്​ (സി ​​ഗ്രേ​​ഡ്) വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള​​ത്​ ഇ​​നി മു​​ത​​ൽ അത് 40 മു​​ത​​ൽ 59 ശ​​ത​​മാ​​നം വ​​രെയുള്ളവരെ സി ​​ഗ്രേ​​ഡി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​നാ​​ണ്​ നി​​ർ​​ദേ​​ശം.

നിലവിൽ33 മു​​ത​​ൽ 44 ശ​​ത​​മാ​​നം വ​​രെ മാ​​ർ​​ക്കു​​ള്ള​​വ​​രെ​​യാ​​ണ്​ ഡി ​​ഗ്രേ​​ഡി​​ൽ (സാ​​റ്റി​​സ്ഫാ​​ക്ട​​റി) പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. ഇ​​ത്​ 30 മു​​ത​​ൽ 39 വ​​രെ ശ​​ത​​മാ​​നം മാ​​ർ​​ക്കു​​ള്ള​​വ​​രെ​​യാ​​ക്കാ​​നാ​​ണ്​ നി​​ർ​​ദേ​​ശം.

പൂ​​ജ്യം 32 ശ​​ത​​മാ​​നം വ​​രെ മാ​​ർ​​ക്കു​​ള്ള​​വ​​രാ​​ണ്​​ നി​​ല​​വി​​ൽ ഇ ​​ഗ്രേ​​ഡി​​ലെ​​ങ്കി​​ൽ​ (നീ​​ഡ്​ ഇം​​പ്രൂ​​വ്​​​മെ​​ന്‍റ്) പൂ​​ജ്യം മു​​ത​​ൽ 29 ശ​​ത​​മാ​​നം വ​​രെ മാ​​ർ​​ക്കു​​ള്ള​​വ​​രെ​​യാ​​ണ്​​ പു​​തി​​യ​​തി​​ൽ ഇ ​​ഗ്രേ​​ഡി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

നിലവിലുള്ളതുപോലെ തന്നെ ആ​​ത്യ​​ന്തി​​ക വി​​ല​​യി​​രു​​ത്ത​​ലി​​നാ​​യി അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ൽ പാ​​ദ, അ​​ർ​​ധ, വാ​​ർ​​ഷി​​ക പ​​രീ​​ക്ഷ​​ക​​ളാ​​ണ്​ മാ​​ർ​​ഗ​​രേ​​ഖ​​യി​​ലും നി​​ർ​​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഈ ​​വ​​ർ​​ഷം മു​​​ത​​ൽ എ​​ട്ടാം ക്ലാ​​സ്​ വാ​​ർ​​ഷി​​ക പ​​രീ​​ക്ഷ​​യി​​ൽ എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യി​​ൽ ഓ​​രോ വി​​ഷ​​യ​​ത്തി​​നും മി​​നി​​മം 30 ശ​​ത​​മാ​​നം സ്​​​കോ​​ർ (40 മാ​​ർ​​ക്കി​​ന്‍റെ എ​​ഴു​​ത്തു​​​പ​​രീ​​ക്ഷ​​യി​​ൽ 12ഉം 20 ​​സ്​​​കോ​​റി​​ന്‍റെ പ​​രീ​​ക്ഷ​​യി​​ൽ ആ​​റും മാ​​ർ​​ക്ക്) ല​​ഭി​​ക്കാ​​ത്ത കു​​ട്ടി​​ക​​ൾ​​ക്ക്​ പ​​ഠ​​ന പി​​ന്തു​​ണ ഉ​​റ​​പ്പാ​​ക്ക​​ണ​​മെ​​ന്നും പുതിയ മാ​​ർ​​ഗ​​രേ​​ഖ നി​​ർ​​ദേ​​ശി​​ക്കു​​ന്നു.

പ​​ഠ​​ന പി​​ന്തു​​ണ ഉ​​റ​​പ്പാ​​ക്കി​​യ​​ശേ​​ഷം വീ​​ണ്ടും പ​​രീ​​ക്ഷ ന​​ട​​ത്തി പ്ര​​ക​​ട​​നം വി​​ല​​യി​​രു​​ത്തി​​യ​​ശേ​​ഷം ഒ​​മ്പ​​താം ക്ലാ​​സി​​ലേ​​ക്ക്​ സ്ഥാ​​ന​​ക്ക​​യ​​റ്റം ന​​ൽ​​കാ​​മെ​​ന്നും രേ​​ഖ​​യി​​ൽ പ​​റ​​യു​​ന്നു.

spot_imgspot_img
spot_imgspot_img

Latest news

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

Other news

ഹോർമുസിൽ കുടുങ്ങി 21 ഇന്ത്യൻ കപ്പലുകൾ! 611 ജീവനക്കാരുമായി ആശങ്ക; ഇറാനുമായി ചർച്ചകൾ ശക്തം

ഹോർമുസിൽ കുടുങ്ങി 21 ഇന്ത്യൻ കപ്പലുകൾ! 611 ജീവനക്കാരുമായി ആശങ്ക; ഇറാനുമായി...

വിമാനയാത്രക്കാർക്ക് ആശ്വാസം: സീറ്റ് ബുക്കിംഗിൽ പുതിയ നിയമവുമായി കേന്ദ്രം

ന്യൂഡൽഹി: വിമാനയാത്രക്കാരുടെ പോക്കറ്റ് ചോർത്തുന്ന വിമാനക്കമ്പനികളുടെ 'സീറ്റ് കച്ചവടത്തിന്' മൂക്കുകയറിട്ട് കേന്ദ്ര...

കാത്തിരിപ്പിന് വിരാമം; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

തിരുവനന്തപുരം: വിശ്വാസികൾ കാത്തിരുന്ന ആ പുണ്യനിമിഷം എത്തിച്ചേർന്നു. സംസ്ഥാനത്ത് നാളെ ചെറിയ...

കണ്ണൂരിൽ ട്വിസ്റ്റ്: സീറ്റ് ഉറപ്പിച്ച് കെ സുധാകരൻ; ഹൈക്കമാൻഡ് വഴങ്ങി

കണ്ണൂരിൽ ട്വിസ്റ്റ്: സീറ്റ് ഉറപ്പിച്ച് കെ സുധാകരൻ; ഹൈക്കമാൻഡ് വഴങ്ങി കോൺഗ്രസിൽ കഴിഞ്ഞ...

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ വൈറൽ

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ...

വി. സുരേന്ദ്രൻ പിള്ളയെ രംഗത്തിറക്കാൻ സിപിഎമ്മും ബിജെപിയും; തിരുവനന്തപുരം സീറ്റിൽ സ്വതന്ത്ര സാധ്യത

വി. സുരേന്ദ്രൻ പിള്ളയെ രംഗത്തിറക്കാൻ സിപിഎമ്മും ബിജെപിയും; തിരുവനന്തപുരം സീറ്റിൽ സ്വതന്ത്ര...

Related Articles

Popular Categories

spot_imgspot_img