ശബരിമല: അയ്യപ്പ സന്നിധിയിൽ അർച്ചനയായി സി.വി.എൻ കളരിസംഘത്തിന്റെ കളരിപ്പയറ്റ്. തിരുവനന്തപുരം പാപ്പനംകോട് മാധവമഠം സി.വി.എൻ കളരിസംഘമാണ് ശബരിമലയിൽ കളരിപ്പയറ്റ് നടത്തിയത്. സന്നിധാനം ശ്രീ ധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ കേരളത്തിന്റെ പരമ്പരാഗത ആയോധന മുറകളിലെ വിവിധ വിഭാഗത്തിലുള്ള പോർ രീതികൾ മാധവമഠം സി.വി.എൻ കളരിസംഘം അവതരിപ്പിച്ചു. കെട്ടുകാരിപ്പയറ്റ്, വാൾപ്പയറ്റ്, കഠാരപ്പയറ്റ്, കുന്തപ്പയറ്റ്, ഉറുമിപ്പയറ്റ് തുടങ്ങിയവയാണ് അരങ്ങേറിയത്. ഐതീഹ്യങ്ങളനുസരിച്ച് ആയോധനമുറകളിൽ അഗ്രഗണ്യനാണ് അയ്യപ്പൻ. ശബരീശന് മുൻപിൽ കളരിപ്പയറ്റ് കാണിക്കയായി അർപ്പിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് മാധവമഠം സി.വി.എൻ കളരിസംഘം. പതിനൊന്നംഗ സംഘമാണ് ശബരിമലയിൽ … Continue reading കെട്ടുകാരിപ്പയറ്റ്, വാൾപ്പയറ്റ്, കഠാരപ്പയറ്റ്, കുന്തപ്പയറ്റ്, ഉറുമിപ്പയറ്റ്… ശബരിമലഅയ്യപ്പ സന്നിധിയിൽ അർച്ചനയായി കളരിപ്പയറ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed