മധുരൈ: നട്ടപ്പാതിരയ്ക്ക് ജെസിബിയുമായി റോഡിലിറങ്ങിയ 17കാരൻ ഉണ്ടാക്കിയ നാശനഷ്ടങ്ങൾ ചില്ലറയല്ല.തമിഴ്നാട്ടിലെ മധുരൈയിലായിരുന്നു സംഭവം. പുലർച്ചെ 2.30ഓടെയാണ് അപ്രതീക്ഷിതമായി 17കാരൻ വാഹനം ഓടിച്ച് റോഡിലേക്ക് ഇറക്കിയത്. വഴിയിലുണ്ടായിരുന്ന നിരവധി ഓട്ടോറിക്ഷകളും, കെട്ടിട ഭാഗങ്ങളും തകർത്തു.
എന്നിട്ടും നിർത്താതെ മുന്നോട്ട് പോയ വാഹനം റോഡിലൂടെ ഏതാണ്ട് അര കിലോമീറ്ററോളം ഓടിച്ചു. അവസാനം നാട്ടുകാർ ഇടപെട്ട് ഇയാളെ തടഞ്ഞ ശേഷം പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഒരു സുരക്ഷാ ജീവനക്കാരൻ കഷ്ടിച്ചാണ് ജെസിബിക്ക് മുന്നിൽ നിന്ന് രക്ഷപ്പെട്ടത്. വാഹനങ്ങളിൽ ഇടിക്കുന്ന ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഒടുവിൽ 17കാരനെ വാഹനത്തിൽ നിന്ന് പിടിച്ചിറക്കുകയായിരുന്നു.
എന്താണ് സംഭവത്തിന് കാരണമെന്ന് ഇനിയും വ്യക്തമല്ല. കുട്ടി മദ്യമോ മറ്റേതെങ്കിലും ലഹരി വസ്തുക്കളോ ഉപയോഗിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.