ഇന്ത്യന്‍ റെയില്‍വേയുടെ വെജ് താലിയിൽ ജീവനുള്ള പാറ്റ; രസഗുളയില്‍ ഓടി രസിക്കുന്ന പാറ്റയുടെ വീഡിയോ കാണാം

ഇന്ത്യന്‍ റെയില്‍വേയുടെ ഭക്ഷണത്തിൽ ജീവനുള്ള പാറ്റ. യാത്രക്കാരൻ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.A live cockroach in Indian Railways’ food

വെജ് താലിയിലെ രസഗുളയില്‍ നിന്നുമാണ് ജീവനുള്ള പാറ്റയെ കണ്ടെത്തിയത്. വൈകാതെ യാത്രക്കാരൻ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.

വീഡിയോയില്‍ രസഗുള ആസ്വദിക്കുന്ന പാറ്റയെ കാണാം.

Cockroach in food
byu/Aggravating-Wrap-266 inindianrailways

വീഡിയോ എടുക്കുന്നതോ മറ്റ് യാത്രക്കാരുടെ ശബ്ദങ്ങളോ ഒന്നും പറ്റയെ ശല്യം ചെയ്തില്ല. വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി,

‘ആദ്യമായി ഞാൻ ഐആർസിടിസിയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തു. എനിക്ക് ലഭിച്ചത് ജീവനുള്ള പാറ്റയെ’. കുറിപ്പും വീഡിയോയും നിരവധി കാഴ്ചക്കാരെ ആകര്‍ഷിച്ചു. ഒരു കാഴ്ചക്കാരനെഴുതിയത് ‘ക്രഞ്ചി, പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം’ എന്നായിരുന്നു. ‘രുചികരമായ നോൺ-വെജ് താലി.’ എന്നായിരുന്നു മറ്റൊരു കുറിപ്പ്.

മറ്റൊരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ റെയില്‍വേയുടെ മറുപടി കുറിച്ചു. ‘റെയിൽവേ: നിങ്ങൾക്ക് വിലയേറിയ നോൺ-വെജ് താലി വിളമ്പുന്നതിനാൽ നിങ്ങൾക്ക് ഇതിനെക്കുറിച്ച് പരാതിപ്പെടാൻ കഴിയില്ല, അതും വളരെ പുതുമയുള്ളതാണ്, അത് പ്ലേറ്റിൽ തത്സമയമാണ്.’ എന്നായിരുന്നു ആ കുറിപ്പ്.

നിരവധി പേര്‍ ഇത് വിലകൂടിയ നോണ്‍ വെജ് താലിയാണെന്ന് കളിയാക്കി. എന്നാല്‍ റെയില്‍വേ ഭക്ഷണത്തില്‍ ഇത്തരത്തില്‍ ജീവനുള്ളതോ ഇല്ലാത്തതോ ആയ ജീവികളെ കണ്ടെത്തുന്നത് ഇത് ആദ്യ സംഭവമല്ല.

ഇതിനകം നിരവധി തവണ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഇത്തരം പരാതികള്‍ ഉയരുമ്പോള്‍ പലപ്പോഴും നടപടി എടുക്കാന്‍ റെയില്‍വേ സേവയെ ചുമതലപ്പെടുത്തി എന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്നും ഉപഭോക്താക്കള്‍ പരാതി പറയുന്നു.

 

Read Also:ബസ് ഇടിക്കാതിരിക്കാൻ ബെക്ക് വെട്ടിച്ച് മാറ്റി; തിങ്കൾകാട്ടിൽ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

spot_imgspot_img
spot_imgspot_img

Latest news

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴയ്ക്ക് സാധ്യത, കാറ്റും വീശിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ്...

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

Other news

കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു ദാരുണാന്ത്യം

പാലക്കാട് ∙ പാലക്കാട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു...

വിദേശ വായ്പ വൈകുന്നു; കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്‍മാണത്തില്‍ പ്രതിസന്ധി

കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം പ്രതിസന്ധിയിൽ. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു...

ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ ഒടുക്കേണ്ടെന്ന് ഡി.ജി.പി! ഇളവ് ചിലതരം ഡ്യൂട്ടികൾക്ക് മാത്രം

തിരുവനന്തപുരം: ചിലതരം ഡ്യൂട്ടിക്കിടെ ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ...

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

Related Articles

Popular Categories

spot_imgspot_img