കെഎസ്ഇബി കരാർ തൊഴിലാളിക്ക് വൈദ്യുതാഘാതമേറ്റു
കോട്ടയം: കെഎസ്ഇബി കരാർ തൊഴിലാളിക്ക് വൈദ്യുതാഘാതമേറ്റു. കോട്ടയം പൊൻകുന്നത്ത് ആണ് സംഭവം.
പൊൻകുന്നം മണമറ്റത്തിൽ കൊച്ചെന്ന രാജേഷിനാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.
പൊൻകുന്നം രാജേന്ദ്ര മൈതാനത്തിന് സമീപം 11 കെ.വി വൈദ്യുതി ലൈനിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വൈദ്യുതി ലൈനിൽ ജോലി ചെയ്തുകൊണ്ടിരുന്ന രാജേഷിന് മുകൾഭാഗത്ത് കയറിയപ്പോൾ 11 കെ.വി ലൈനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു.
രാജേഷിൻ്റെ നെഞ്ചിനാണ് വൈദ്യുതാഘാതമേറ്റത്. കാഞ്ഞിരപ്പള്ളിയിൽനിന്നും ഫയർഫോഴ്സ് സംഘമെത്തിയാണ് ഇദ്ദേഹത്തെ താഴെയിറക്കിയത്.
തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
രാജേഷ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
കെഎസ്ഇബി ജീവനക്കാരനെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
മുതുതലയിൽ കെഎസ്ഇബി മുതുതല സെക്ഷൻ ഓഫിസിലെ ലൈൻമാൻ എലവഞ്ചേരി കരിങ്കുളം കരിപ്പായി വീട്ടിൽ ശ്രീനിവാസനെ(40) വാടക കെട്ടിടത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ശനിയാഴ്ച രാവിലെയാണ് മുതുതല സെന്ററിൽ ഇയാൾ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ ഇയാളെ പുറത്തേക്ക് കാണാതായപ്പോൾ തൊട്ടടുത്ത് താമസിക്കുന്ന സഹപ്രവർത്തകർ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായരുന്നു.
പട്ടാമ്പി പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.
വൈകുന്നേരത്തോടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇയാൾ മുതുതല കെഎസ്ഇബിയിൽ ജോലി ചെയ്തുവരികയായിരുന്നു.
Summary: A KSEB contract worker was electrocuted in Ponkunnam, Kottayam. The injured has been identified as Rajesh from Manamattam, Ponkunnam.









