യുകെയിൽ മലയാളികളുടെ മരണം തുടർക്കഥയാകുന്നു. ഇന്ന് കണ്ണൂർ സ്വദേശി അന്തരിച്ചതിന് പിന്നാലെ മറ്റൊരു മരണവാർത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. ന്യൂകാസില്‍ അസുഖം ബാധിച്ച് ചികിത്സയിലിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി നിര്യാതനായി.
ജോജി ജോസഫ് തുംകുഴിയാണ് വിട പറഞ്ഞത്. ന്യൂകാസില് ക്രാമിലിങ്ടണില്‍ താമസമാക്കിയിരുന്ന ജോജി കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശിയാണ്. 57 വയസ്സായിരുന്നു.
സുജ ജോജിയാണ് ഭാര്യ. ഏയ്യഞ്ചല്‍ ജോജി മകളാണ്. സംസ്‌കാരം പിന്നീട്. ജോജിയുടെ ആകസ്മിക വേർപാടിൽ ന്യൂസ് ഫോർ മീഡിയ അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.