കോലഞ്ചേരി: ഒരു രൂപക്ക് രണ്ടായിരം രൂപയുടെ ഹെൽമറ്റ്.നാട്ടുകാർ വിശ്വസിച്ചില്ലെങ്കിലും ആലപ്പുഴ, ഇടുക്കി ജില്ലയിൽ നിന്ന് പുലർച്ചെ എത്തിയവർ ആദ്യ ദിവസം ഹെൽമെറ്റുമായി മടങ്ങി. അപ്പോഴാണ് സംഗതി സത്യമാണെന്ന് നാട്ടുകാർക്ക് മനസിലായത്. A helmet worth two thousand rupees for one rupee
കോലഞ്ചേരിയിൽ തുടങ്ങിയ കടയിലാണ് ആദ്യ മൂന്നു ദിവസത്തേക്ക് ഓഫർ ഇട്ടത്.
ആദ്യമെത്തുന്ന 10 പേർക്ക് 2000 രൂപ വിലയുള്ള ഹെൽമെറ്റ് ഒരു രൂപയ്ക്ക് കിട്ടുമെന്നറിഞ്ഞ് കടയ്‌ക്കു മുന്നിൽ പായ വിരിച്ച് യുവാക്കൾ കിടന്നുറങ്ങി.
രണ്ടാം ദിവസമെങ്കിലും ഹെൽമെറ്റ് സ്വന്തമാക്കണമെന്ന് നിശ്ചയിച്ച കോലഞ്ചേരി കറുകപ്പിള്ളിക്കാരായ മൂന്നു യുവാക്കൾ പായും തലയണയും വാങ്ങി വെള്ളിയാഴ്ച രാത്രി കടയ്ക്കു മുന്നിൽ കിടപ്പായി.
അങ്ങനെ, ബേസിൽ എൽദോ, സന്ദീപ്, ബോണി പോൾ എന്നിവർ ഓഫർ നേടി. പുലർച്ചെ 25ലേറെ യുവാക്കൾ എത്തിയെങ്കിലും ഏഴു പേർക്കു കൂടി മാത്രമേ ഓഫർ ലഭിച്ചുള്ളൂ.
ഇന്നുകൂടി ഓഫറുണ്ട്. രാത്രിയിലെ കൊതുകു പടയെ സഹിച്ചെങ്കിലും നഷ്ടമില്ലെന്നാണ് യുവാക്കളുടെ ആശ്വാസം.