web analytics

തൃശൂര്‍ – എറണാകുളം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്

തൃശൂര്‍ – എറണാകുളം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്

തൃശൂര്‍: തൃശൂര്‍-എറണാകുളം ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. എറണാകുളത്തേക്ക് പോകുന്ന പാതയില്‍ 5 കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണ്.

ഇന്നലെ രാത്രി 11 മണിയോടെ തുടങ്ങിയ ഗതാഗതക്കുരുക്ക് ഇന്ന് രാവിലെയും തുടരുകയാണ്. മുരിങ്ങൂരിലാണ് വലിയ കുരുക്ക് അനുഭവപ്പെടുന്നത്. മുരിങ്ങൂര്‍ മുതല്‍ പോട്ട വരെയാണ് ഗതാഗതം സ്തംഭിച്ചത്.

ഗതാഗതക്കുരുക്കിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ചാലക്കുടി വഴി പോയാല്‍ യാത്രക്കാർ ബുദ്ധിമുട്ടും. പാലക്കാട് തൃശൂര്‍ ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂര്‍ മാള വഴി പോകാന്‍ അധികൃതർ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

എറണാകുളത്തേക്ക് പോകേണ്ടവര്‍ കൊടുങ്ങല്ലൂര്‍ പറവൂര്‍ വഴി പോയാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാം. അടിപ്പാത നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ സര്‍വീസ് റോഡിന്റെ അറ്റകുറ്റപ്പണി നടത്താത്തതാണ് രൂക്ഷമായ ഗതാഗത കുരുക്കിന് കാരണമായത്.

നേരത്തെ പാലിയേക്കരയില്‍ നിന്നും ടോള്‍ പിരിക്കരുതെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കരാര്‍ കമ്പനിയും ദേശീയപാത അതോറിറ്റിയും സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ രൂക്ഷവിമര്‍ശനമാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.

മകനെ യുകെയിലേക്ക് പഠിക്കാൻ പറഞ്ഞയച്ച് ഗതാഗതമന്ത്രി; ​ഗുണം കിട്ടിയത് മലയാളികൾക്ക് മൊത്തം; വെറുതെ തള്ളാൻ വേണ്ടി ഇന്റർനാഷണൽ ലുക്ക് എന്ന് പറയുന്നതല്ല; ലണ്ടൻവണ്ടിയെത്തുന്നതോടെ ആനവണ്ടിയാകെ മാറും

മകനെ യുകെയിലേക്ക് പഠിക്കാൻ പറഞ്ഞയച്ച് ഗതാഗതമന്ത്രി; ​ഗുണം കിട്ടിയത് മലയാളികൾക്ക് മൊത്തം; വെറുതെ തള്ളാൻ വേണ്ടി ഇന്റർനാഷണൽ ലുക്ക് എന്ന് പറയുന്നതല്ല; ലണ്ടൻവണ്ടിയെത്തുന്നതോടെ ആനവണ്ടിയാകെ മാറും

ലണ്ടൻ: “മലയാളികൾ യുകെയിലേക്ക് പഠിക്കാനെന്തിന് പോകുന്നു?” എന്ന ചോദ്യത്തിന്, ഉടൻ തന്നെ കേരളത്തിലെ റോഡുകളിൽ പ്രത്യക്ഷപ്പെടാനിരിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ബ്രിട്ടീഷ് ഡിസൈൻ ആനവണ്ടികൾ തന്നെയായിരിക്കും മികച്ച ഉത്തരം. കാഴ്ചയിലും യാത്ര സുഖത്തിലും തനി അന്താരാഷ്ട്ര നിലവാരമാണ് ഈ ബസുകൾക്ക്.

വെറുതെ തള്ളാൻ വേണ്ടി ഇന്റർനാഷണൽ ലുക്ക് എന്ന് പറയാനല്ലാതെ യഥാർത്ഥത്തിൽ തന്നെ ബ്രിട്ടീഷ് വാഹനലോകത്തെ പ്രത്യേകതകൾ ആവാഹിച്ചാണ് ഈ ബസുകൾ നിരത്തിലേക്ക് എത്തുന്നത്.

ദേശീയപതാകയുടെ കളർ തീമിലാണ് സീറ്റർ കം സ്ലീപ്പർ, സ്ലീപ്പർ ബസുകൾ. പുഷ്ബാക് ലെതർ സീറ്റുകൾ, ചാർജിങ് സൗകര്യം, ടിവി, സിസിടിവി ക്യാമറ തുടങ്ങിയവയുണ്ട്.

ഇംഗ്ലണ്ടിലെ കവെൻട്രി യൂണിവേഴ്സിറ്റിയിൽ ഓട്ടമൊബീൽ ഡിസൈനിങ് ആൻഡ് ട്രാൻസ്പോർട്ട് പഠിച്ച ജി. ആദിതൃ കൃഷ്ണനും സുഹൃത്ത് തിരുവനന്തപുരം സ്വദേശി അമൽ ജോക്കിൻ സാലറ്റുമാണ് പുതിയ ബസുകളുടെ ഡിസൈൻ തയാറാക്കിയത്. മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ മകനാണ് ആദിത്യ കൃഷ്ണൻ.

യുകെയിലെ വാഹന വ്യവസായ തലസ്ഥാനമായ കവൻട്രി യൂണിവേഴ്സിറ്റിയിൽ ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ് പഠിച്ചിറങ്ങിയ ആദിത്യ, സുഹൃത്തായ അമൽ ജോക്കിൻ സലറ്റിനൊപ്പം ചേർന്ന് കെ.എസ്.ആർ.ടി.സിക്ക് പുതിയ മുഖം നൽകുകയായിരുന്നു.

ബ്രിട്ടനിലെ റോൾസ് റോയ്‌സ്, ജാഗ്വാർ, ലാൻഡ് റോവർ തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ ജന്മസ്ഥലമായ കവൻട്രിയിൽ നിന്നുള്ള പഠനവും അനുഭവവും അദ്ദേഹം കേരളത്തിലേക്ക് കൊണ്ടുവന്നു.

ഒരിക്കൽ കടംകയറി സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിയതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന കെ.എസ്.ആർ.ടി.സി, ഇപ്പോൾ ഇത്തരം പോസിറ്റീവ് വാർത്തകൾ കൊണ്ട് ശ്രദ്ധനേടുകയാണ്.

കൗതുകം നിറച്ച് 164 പുതിയ ബസുകൾ ബ്രിട്ടീഷ് ഡിസൈനിൽ കേരളത്തിലെ റോഡുകളിൽ ഇറങ്ങാൻ ഒരുങ്ങുകയാണ്.

Summary: A heavy traffic jam has hit the Thrissur–Ernakulam National Highway (NH66). Vehicles are lined up for nearly 5 kilometers on the Ernakulam-bound side. The congestion, which started last night, continues into the morning.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

തന്ത്രിയുടെ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം

തന്ത്രിയുടെ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി...

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ന്യൂഡൽഹി: ചെങ്കോട്ട...

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളിലൂടെ യാത്ര: ജിസിസി അംഗീകാരം

കുവൈത്ത് സിറ്റി:ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളിലൂടെ ഒറ്റ വിസയിൽ യാത്ര...

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പിഎം ശ്രീ വിവാദവും ചർച്ചയ്‌ക്ക്

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും...

കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ

കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ തൃശൂർ∙ പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരായ മാരിയോ...

Related Articles

Popular Categories

spot_imgspot_img