“അമ്മയുടെ പൊന്നുമോൾ”,മഞ്ഞുരുകി തുടങ്ങിയോ? ഇൻസ്റ്റാഗ്രാമിൽ പരസ്‍പരം ഫോളോ ചെയ്ത് മഞ്‍ജു വാര്യരും മീനാക്ഷിയും;ഡോക്ടറായതിന് പിന്നാലെ മകൾക്ക്‌ മഞ്ജു വാര്യർ നൽകിയ സമ്മാനമെന്ത്?

കഴിഞ്ഞ ദിവസമാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ഗോപാലകൃഷ്ണൻ എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. ‘ദൈവത്തിന് നന്ദി എന്റെ മകൾ മീനാക്ഷി ഡോക്ടറായിരിക്കുന്നു’ എന്ന് ദിലീപ് തന്നെയാണ് ആരാധകരെ അറിയിച്ചത്. കൂടാതെ കാവ്യ മാധവനും മീനാക്ഷിയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു.A ‘gift’ for Meenakshi in the form of a wish on Manju Warrier’s fan page

മഞ്‍ജു വാര്യരുടെയും ദിലീപിന്റെയും മകളാണ് മീനാക്ഷി. ദമ്പതികൾ പരസ്‍പരം വേർപിരിഞ്ഞതോടെ അച്ഛൻ ദിലീപിന്റെ കൂടെയാണ് മകൾ കഴിയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി തന്റെ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്.

അതുപോലെ അമ്മ മഞ്ജുവും സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ അമ്മയും മകളും ഇതുവരെ പരസ്പരം ഫോളോ ചെയ്തട്ടില്ല. എന്നാൽ മകൾ എംബിബിഎസ് ബിരുദം സ്വന്തമാക്കിയ വാർത്തയ്ക്ക് പിന്നാലെ ഇരുവരും ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

കൂടാതെ മീനാക്ഷിക്കുള്ള ‘സമ്മാനം’ ആശംസ രൂപത്തിൽ മഞ്ജു വാര്യരുടെ ഫാൻസ് പേജിൽ വന്നിട്ടുണ്ട്.നടിമാരായ ലിസിയും അശ്വതി ശ്രീകാന്തുമൊക്കെ ഫോളോ ചെയ്യുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ആശംസ വന്നിരിക്കുന്നത്. ‘കൺഗ്രാജുലേഷൻ ഡോ. മീനാക്ഷി’ എന്ന അടിക്കുറിപ്പോടെ മീനാക്ഷിയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ മഞ്ജു മീനാക്ഷിയെ നേരിട്ട് കാണുകയോ വിളിക്കുകയോ ചെയ്‌തിട്ടുണ്ടോയെന്ന് വ്യക്തമല്ല.

ദീലിപീനൊപ്പം മീനാക്ഷി പൊതു വേദികളിൽ വരാറുള്ളത് ശ്രദ്ധയാകർഷിക്കാറുണ്ട്. എന്നാൽ നടി മഞ്ജു വാര്യർക്കൊപ്പം മകൾ മീനാക്ഷിയെ കാണാറില്ലാത്തതിനാലാണ് ഇൻസ്‍റ്റാഗ്രാം ഫോളോയിംഗ് വാർത്തയായി മാറിയിരിക്കുന്നത്.

മീനാക്ഷി എംബിബിഎസ് നേടിയതിന്റെ സന്തോഷം ദിലീപ് അടുത്തിടെ പങ്കുവെച്ചത് ചർച്ചയായി മാറിയിരുന്നു. ദൈവത്തിന് നന്ദി എന്ന് പറയുകയായിരുന്നു ദിലീപ് ഒരു കുറിപ്പിലൂടെ. ഒരു സ്വപ്‍നം യാഥാർഥ്യമായിരിക്കുന്നു എന്നും ദിലീപ് കുറിപ്പിൽ വ്യക്തമാക്കി. മീനാക്ഷി ഡോക്ടർ ആയിരിക്കുന്നു, സ്‍നേഹമെന്നായിരുന്നു ദീലീപ് എഴുതിയത്.

സർട്ടിഫിക്കറ്റുമായി നിൽക്കുന്ന മീനാക്ഷിയുടെ ഒരു ഫോട്ടോയും പുറത്തുവിട്ടിരുന്നു. മകളോടുള്ള ബഹുമാനം രേഖപ്പെടുത്തി ആയിരുന്നു ദിലീപ് കുറിപ്പ് എഴുതിയിരുന്നത്. ഇത് വ്യാപകമായി പ്രചരിച്ചിരുന്നതിനാൽ മാധ്യമ വാർത്തകളിൽ ഇടംനേടുകയും ചെയ്‍തു.മീനാക്ഷി ചെന്നൈയിലാണ് എംബിബിഎസ് പഠിച്ചത്.

സാമൂഹ്യ മാധ്യമങ്ങളിൽ മീനാക്ഷിയുടെ ഡാൻസ് വീഡിയോകൾ മിക്കപ്പോഴും ഹിറ്റാകാറുള്ളതിനാൽ പരിചിതമാണ് മുഖം. സംവിധായകൻ അൽഫോൺസ് പുത്രന്റെ ഭാര്യക്കൊപ്പമുള്ള വീഡിയോയും നേരത്തെ ശ്രദ്ധയാകർഷിച്ചിരുന്നു. ചെറുപ്പത്തിലേ മീനാക്ഷി നൃത്തം അഭ്യസിച്ചിട്ടുണ്ട്. പവി കെയർടേക്കർ എന്ന ദിലീപ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് മീനാക്ഷി പങ്കെടുത്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

‘മോദി മഹാനായ നേതാവും മികച്ച സുഹൃത്തും’; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം ഒറ്റക്കാര്യത്തിൽ മാത്രം

'മോദി മഹാനായ നേതാവും മികച്ച സുഹൃത്തും'; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം...

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി മുംബൈ: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ...

ശവസംസ്കാര ഒരുക്കങ്ങൾക്കിടെ ചലിക്കുകയും ചുമയ്ക്കുകയും ചെയ്ത് യുവാവ്; മരിച്ചെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് അധികൃതർ..! പിന്നീട് നടന്നത്…

ശവസംസ്കാര ഒരുക്കങ്ങൾക്കിടെ ചലിക്കുകയും ചുമയ്ക്കുകയും ചെയ്ത് യുവാവ്; മരിച്ചെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് അധികൃതർ..!...

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

ബീഡി-ബിഹാര്‍ പോസ്റ്റില്‍ തെറിച്ച് വിടി ബല്‍റാം

ബീഡി-ബിഹാര്‍ പോസ്റ്റില്‍ തെറിച്ച് വിടി ബല്‍റാം ബീഡിയും ബിഹാറും ‘ബി’യിലാണ് തുടങ്ങുന്നത്, അതിനെ...

‘നടന്നത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ’; യുഎസിലെ ഹ്യുണ്ടേയ് ഫാക്ടറിയിൽ വമ്പൻ റെയ്‌ഡ്‌; 475 തൊഴിലാളികൾ അറസ്റ്റിൽ

'നടന്നത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ'; യുഎസിലെ ഹ്യുണ്ടേയ് ഫാക്ടറിയിൽ വമ്പൻ റെയ്‌ഡ്‌; 475...

Related Articles

Popular Categories

spot_imgspot_img