web analytics

യു.കെയിൽ പോലീസ് വാഹനമിടിച്ച് പൂർണ്ണ ഗർഭിണിയായ സ്ത്രീയും ഗർഭസ്ഥ ശിശുവും ദാരുണമായി കൊല്ലപ്പെട്ടു: അലറിക്കരഞ്ഞ് ഓടിയെത്തി ഭർത്താവ്

ലണ്ടനിൽ പോലീസ് വാഹനമിടിച്ച് ഗർഭിണിയായ സ്ത്രീയും ഗർഭസ്ഥ ശിശുവും ദാരുണമായി കൊല്ലപ്പെട്ടു. യുവതി സഞ്ചരിച്ചിരുന്ന വാഹനത്തിൽ അതിവേഗതയിലെത്തിയ പോലീസിന്റെ വാഹനം ഇടിക്കുകയായിരുന്നു. A fully pregnant woman was tragically killed after being hit by a police vehicle in the UK

അപകടത്തെ തുടർന്ന് കാര്‍ മൂന്ന് തവണ മലക്കം മറിഞ്ഞു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വിവരമറിഞ്ഞ് തൊട്ടടുത്ത സ്പോർട്സ് കേന്ദ്രത്തിൽ നിന്നും ഒരാൾ ഓടിയെത്തി അത് തന്റെ ഭാര്യയാണെന്ന് അലമുറയിട്ടു കരഞ്ഞതായി ദൃക്സാക്ഷികൾ പറയുന്നു.

യുവതി ഓടിച്ചിരുന്ന കാര്‍ സട്ക്ലിഫ് പാര്‍ക്ക് സ്‌പോര്‍ട്‌സ് സെന്ററിലേക്ക് തിരിയുമ്പോള്‍ തെറ്റായ ദിശയില്‍ വന്ന പോലീസ് വാഹനം ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷി പറയുന്നത്.

ലൈറ്റുകള്‍ ഓണ്‍ ചെയ്ത്, അതിവേഗതയിലായിരുന്നു നാല് പോലീസ് കാറുകള്‍ വന്നിരുന്നതെന്നും സംഭവത്തിന് ദൃക്സാക്ഷിയായ ഈ യുവാവ് പറയുന്നു.

അപകടത്തെ തുടർന്ന് ഗർഭിണിയായ സ്ത്രീയും ഗർഭസ്ഥ ശിശുവും തൽക്ഷണം മരണത്തിനു കീഴടങ്ങി .

അപകടം നടന്ന ഉടനെ ലണ്ടൻ ആംബുലൻസ് സർവീസ്, ലണ്ടൻ ഫയർ ബ്രിഗേഡ്, ലണ്ടനിലെ എയർ ആംബുലൻസ് എന്നിവയെല്ലാം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.

പോലീസ് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഇത് സാരമുള്ളതല്ല എന്ന് പോലീസ് അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരം നടന്ന അപകടത്തെ കുറിച്ച് പോലീസ് വാച്ച് ഡോഗ് അന്വേഷണം നടത്തി വരുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

കേരളം ആരുടെ കൈകളിലേക്ക്? വിധി നിശ്ചയിക്കാൻ ഇനി 72 മണിക്കൂർ;പോരാട്ടം തീപ്പാറുന്ന അവസാന നിമിഷങ്ങൾ!

തിരുവനന്തപുരം: കേരളത്തിന്റെ ഭരണചക്രം അടുത്ത അഞ്ച് വർഷം ആര് തിരിക്കും? ആകാംക്ഷയുടെ...

ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്കയിൽ ഭരണം പോയി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ കിഴക്കമ്പലം കേന്ദ്രമായി പ്രവർത്തിക്കുന്ന ട്വന്റി...

900 വാഗ്ദാനങ്ങൾ, 97 ശതമാനവും പൂർത്തിയായി: എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് മുഖ്യമന്ത്രി

എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് മുഖ്യമന്ത്രി കണ്ണൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ...

അമേരിക്കയുടെ കണ്ണ് തെറ്റിയോ? പശ്ചിമേഷ്യൻ സംഘർഷത്തിനിടെ പസഫിക്കിൽ ആധിപത്യം ഉറപ്പിക്കാൻ ചൈന

ബെയ്ജിങ്: കിഴക്കൻ ഏഷ്യയിൽ വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു. തായ്‌വാൻ കടലിടുക്കിനോട് ചേർന്ന്...

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി!

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി! ന്യൂഡൽഹി:...

Related Articles

Popular Categories

spot_imgspot_img