ഡ്രോണിനെ കാക്കകളും പരുന്തുകളും ഉൾപ്പെട്ട പക്ഷിക്കൂട്ടങ്ങൾ കൊത്തി തള്ളിയിട്ടു. നിയന്ത്രണം തെറ്റിയ ഡ്രോൺ ആറ്റിൽ പതിച്ചു.A flock of birds cut down the flying drone
പൂന്തുറ പാർവതി പുത്തനാറിനു കുറുകേ പറന്നുവരുകയായിരുന്ന ഡ്രോണിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ശനിയാഴ്ച രാവിലെ 7.30-ഓടെ മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിനു പുറകുവശത്തുള്ള പാർവതി പുത്തനാറിനടുത്താണ് സംഭവം.
കളിപ്പാട്ടത്തിനു സമാനമായ ഡ്രോണാണിതെന്നും കളിക്കുന്നതിനായി ഓൺലൈനിൽനിന്നു വാങ്ങിയതാവാമെനന്നും പൂന്തുറ എസ്.ഐ. ജയപ്രകാശ് പറഞ്ഞു.
വെള്ളത്തിൽ വീണിട്ടും പക്ഷിക്കൂട്ടങ്ങൾ കൂട്ടംകൂടി ഡ്രോണിനെ കൊത്തുന്നത് സമീപവാസിയായ ശ്രീകുമാർ കണ്ടു. ഇയാൾ നാട്ടുകാരെ വിവരമറിയിച്ചു.
ഇതേത്തുടർന്ന് ഡ്രോൺ പറത്തിവിട്ടുവെന്ന് കരുതുന്നയാൾ സ്ഥലംവിട്ടു. വെള്ളത്തിൽ വീണിട്ടും ഡ്രോണിന്റെ വശങ്ങളിൽ ചുവന്ന ലൈറ്റുകൾ കത്തിയതും നാട്ടുകാരിൽ സംശയം ഇരട്ടിച്ചു.
ഇതേത്തുടർന്ന് പൂന്തുറ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി ആറിൽനിന്ന് ഡ്രോൺ എടുപ്പിച്ചു. പരിശോധനയിൽ ഡ്രോണിൽ മെമ്മറി കാർഡോ ക്യാമറയോ കണ്ടെത്തിയിട്ടില്ല.