ബീഹാറിൽ രാത്രി ഉറക്കത്തിനിടെ വീട്ടിൽ തീപർന്നുപിടിച്ച് 30 കാരിയായ യുവതിയും രണ്ടു മക്കളും വെന്തുമരിച്ചു. ബീഹാറിലെ ഭഗൽപൂർ ജില്ലയിലാണ് സംഭവം. ഇവരുടെ ഭർത്താവ് പൊള്ളലേറ്റ് ചികിത്സയിലാണ്. വർഷാദേവി( 30) എന്ന സ്ത്രീയും കുട്ടികളുമാണ് മരിച്ചത്. A fire broke out from a candle; a sleeping woman and her children were burnt to death
അഗ്നിരക്ഷാസേന ഉടനെത്തി തീയണച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. തീപിടുത്തത്തിന്റെ കാരണത്തെക്കുറിച്ച് കൃത്യമായ വിവരം ഇല്ലെങ്കലും കത്തിച്ചുവെച്ച മെഴുകുതിരിയൽ നിന്നും തീപടർന്നതാകാം എന്നാണ് പ്രാഥമിക നിഗമനം.