web analytics

70 രൂപയ്ക്ക് ഒരു കുപ്പി ബിയറിന്റെ ഇരട്ടി കിക്ക്; ആയുർവേദ മരുന്നിൽ പട്ടച്ചാരായം കലർത്തി വില്പന

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു ആയുർവേ​ദ ഫാർമസിയിലാണ് സംഭവം. ഫാർമസിയുടെ മറവിൽ അരിഷ്ടത്തിൽ ലഹരി കലർത്തി വിൽപന നടത്താൻ തുടങ്ങിയിട്ട് ഏറെ നാളുകളായെന്നാണ് ലഭിക്കുന്ന വിവരം. പിപ്പല്യാസവം, മുസ്താരിഷ്ടം ഇങ്ങനെ പലവിധ പേരുകളിലാണ് അരിഷ്ട വില്പന. ജീവൻ ആയുർവേദ പഞ്ചകർമ്മ ചികിത്സാലയത്തിൻ്റെ മറവിലാണ് ഈ അരിഷ്ട വിൽപന. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ തന്നെ ഇവിടെ മരുന്ന് നൽകും. രോഗികൾക്ക് മാത്രം അല്ല, ആർക്കു വേണമെങ്കിലും കിട്ടും. ബിയറിനേക്കാൾ കിക്കാണ് ഇവിടുത്തെ അരിഷ്ടത്തിനെന്നാണ് ഉപയോക്താക്കളുടെ അഭിപ്രായം .

ഒടുവിൽ ഫാർമസിയിൽ എക്സൈസ് പരിശോധന നട‌ത്തി അരിഷ്ടം കസ്റ്റഡിയിലെടുത്തു. സിപിഐഎം പെരുങ്കടവിള ലോക്കൽ കമ്മിറ്റി അംഗം തങ്കരാജിന്റെ ഉടമസ്ഥതയിലുളളതാണ് സ്ഥാപനം. വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗമാണ് ഇയാൾ. അരിഷ്ടം ഉണ്ടാക്കുന്നത് ഒറ്റശേഖരമം​ഗലത്ത് നിന്നാണെന്ന് ഫാർമസി ജീവനക്കാരൻ പറയുന്നത്. എന്നാൽ അരിഷ്ടത്തിൽ മദ്യം ചേർക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ജീവനക്കാരന് മറുപടിയില്ല.

കുപ്പിയിൽ നിന്ന് ​ഗ്ലാസിലേക്ക് ഒഴിച്ചുകൊടുത്താണ് ആയുർവേദ ഫാർമസിയുടെ അരിഷ്ട കച്ചവടം. അരിഷ്ടത്തിൽ ബിയറിനേക്കാൾ ആൽക്കഹോൾ കണ്ടന്റ് കൂടുതലാണെന്ന് പരിശോധനയിൽ കണ്ടെത്തി. 450 മില്ലിയിൽ 10.57 ശതമാനം ആൽക്കഹോൾ അംശം ഉണ്ട്. 650 മില്ലിലിറ്റർ ബിയറിലെ ആൽക്കഹോളിനെക്കാൾ ഇരട്ടിയാണിത്. 450 മില്ലിയ്ക്ക് 70 രൂപ മാത്രമാണ് ഫാർമസി ഈടാക്കുന്നത്.

ബിയറിലെ ആൽക്കഹോൾ കണ്ടെന്റ് വിവരങ്ങൾ ചുവടെ:

ഹെനിക്കൺ – 5 ശതമാനം, കിംഗ് ഫിഷർ പ്രിമിയം – 4.8 ശതമാനം, കിംഗ് ഫിഷർ സ്ട്രോങ് – 8 ശതമാനം, കിംഗ് ഫിഷർ അൾട്രാ മാക്സ് – 7.5 ശതമാനം, കിംഗ് ഫിഷർ അൾട്രാ – 4 ശതമാനം, കിംഗ് ഫിഷർ ബ്ലൂ – 8 ശതമാനം, ബേഡ് മങ്കി – 8 ശതമാനം, ഗോഡ് ഫാദർ ലെജൻഡറി – 7.2 ശതമാനം, ഗോഡ് ഫാദർ പ്രീമിയം – 6.5 ശതമാനം, ഗോഡ് ഫാദർ സൂപ്പർ 8 ശതമാനം, ബീ യങ്ങ് – 7.2 ശതമാനം, ബ്രോക്കോഡ് – 15 ശതമാനം, സിമ്പ സ്ട്രോങ്ങ് – 5.5 ശതമാനം,സിമ്പ സ്റ്റൗട്ട് – 7 ശതമാനം, ബട്ട് വൈസർ – 5 ശതമാനം.

spot_imgspot_img
spot_imgspot_img

Latest news

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ കോഴിക്കോട്: കാപ്പ...

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു; 21 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തേക്ക്

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ...

കോട്ടയത്ത് സ്പാകൾ പെരുകുന്നു; എണ്ണ തേയ്ക്കാൻ വരുന്നവർക്ക് വേണ്ടത് എക്സ്ട്രാ…

കോട്ടയത്ത് സ്പാകൾ പെരുകുന്നു; എണ്ണ തേയ്ക്കാൻ വരുന്നവർക്ക് വേണ്ടത് എക്സ്ട്രാ… കോട്ടയം: അക്ഷരനഗരി...

Other news

കോട്ടയത്ത് സ്പാകൾ പെരുകുന്നു; എണ്ണ തേയ്ക്കാൻ വരുന്നവർക്ക് വേണ്ടത് എക്സ്ട്രാ…

കോട്ടയത്ത് സ്പാകൾ പെരുകുന്നു; എണ്ണ തേയ്ക്കാൻ വരുന്നവർക്ക് വേണ്ടത് എക്സ്ട്രാ… കോട്ടയം: അക്ഷരനഗരി...

പിറന്നാളിന് കേക്ക് മുറിക്കാൻ സമയമില്ല, അയാൻ ഓട്ടത്തിലാണ്! മൂന്നാം വയസ്സിൽ മാരത്തൺ; തളർന്നത് കാണികളും നാട്ടുകാരും

പിറന്നാളിന് കേക്ക് മുറിക്കാൻ സമയമില്ല, അയാൻ ഓട്ടത്തിലാണ്! മൂന്നാം വയസ്സിൽ മാരത്തൺ;...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

Related Articles

Popular Categories

spot_imgspot_img