അമേരിക്കയിലെ സ്‌കൂളില്‍ വെടിവയ്പ്പ്
അമേരിക്കയില്‍ മിനിയാപോളിസിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മിനിയാപോളിസിലെ കാത്തലിക് സ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്.
ആക്രമണത്തിൽ ഇരുപതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പത്തുപേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം. വെടിവയ്പ്പ് നടത്തിയ ആളും കൊല്ലപ്പെട്ടുവെന്ന് മിനിയാപൊളിസ് പൊലീസ് അറിയിച്ചു.
ഭയാനകമായ വെടിവയ്പ്പാണ് നടന്നതെന്ന് മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് മാധ്യമങ്ങളോട് പ്രതികരിച്ചു. സ്കൂളിൽ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തില്‍ മരിച്ചവരുടേയും പരുക്കേറ്റവരുടേയും പേര് വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. 24 മണിക്കൂറിനുള്ളില്‍ ഇത് രണ്ടാം തവണയാണ് മിനിയാപൊളിസിലെ സ്‌കൂളില്‍ വെടിവയ്പ്പുണ്ടാകുന്നത്.
ആക്രമണം നടത്തിയതിന് ശേഷം സ്വയം വെടിവച്ചാണ് അക്രമി മരിച്ചതെന്നാണ് വിവരം. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും അക്രമി തനിച്ചായിരുന്നുവെന്നും മറ്റ് ആക്രമണങ്ങള്‍ക്ക് സാധ്യതയില്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രദേശത്ത് പൊലീസിന്റെ കര്‍ശന നിരീക്ഷണം ഏർപ്പെടുത്തി. നിലവിലെ സാഹചര്യത്തെക്കുറിച്ച് വൈറ്റ് ഹൗസിന് കൃത്യമായി വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിൽ തീയിട്ട് അക്രമികൾ; ദ്രാവകം ഒഴിച്ചശേഷം തീയിട്ടു; ഒരു പുരുഷന്റെയും സ്ത്രീയുടെയും നില അതീവഗുരുതരം
ലണ്ടൻ∙ ലണ്ടനിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ അഗ്നിക്കിരയായ സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ റെസ്റ്റോറന്റിന് വലിയ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം പ്രതികൾ ആദ്യം ഒരു ദ്രാവകം ഒഴിച്ച് ശേഷമാണ് തീ വെച്ചതെന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച രാത്രി ഇൽഫോർഡിലെ ഇന്ത്യൻ അരോമ റെസ്റ്റോറന്റിലാണ് സംഭവം നടന്നതെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
സംഭവത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെയും ഒരു സ്ത്രീയുടെയും ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം. കേസിനോടനുബന്ധിച്ച് 54 വയസ്സുകാരനെയും 15 വയസ്സുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
റെസ്റ്റോറന്റിൽ അത്താഴത്തിനായി എത്തിയ മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഇവർക്കു ലണ്ടൻ ആംബുലൻസ് സർവീസിലെ പാരാമെഡിക്കുകൾ സ്ഥലത്തുവച്ചുതന്നെ പ്രാഥമിക ചികിത്സ നൽകി.
പൊള്ളലേറ്റ രണ്ട് പേർ ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് റെസ്റ്റോറന്റിൽ നിന്ന് മാറിനിന്നതായി പൊലീസ് സംശയിക്കുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ത്യൻ അരോമ റെസ്റ്റോറന്റിന്റെ ഉടമ രോഹിത് കലവാല ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. റെസ്റ്റോറന്റ് പ്രവർത്തിക്കുന്ന ഗാന്റ്സ് ഹില്ലിലെ വുഡ്ഫോർഡ് അവന്യൂവിൽ ഇപ്പോൾ വൻ പൊലീസ് സന്നാഹം തുടരുന്നു.
സംഭവം പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിലെ കാരണം ഉടൻ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.
Summary: A deadly shooting at a Catholic school in Minneapolis, USA, left two people dead and over 20 injured. Ten victims are reported to be in critical condition. Police are investigating the school shooting incident.