ശ്രീശൈലം ദേവസ്ഥാനം ക്ഷേത്രത്തിൽ നിന്ന് ലഭിച്ച പ്രസാദത്തിൽ ചത്ത പാ​റ്റ

ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ പ്രസിദ്ധമായ ശ്രീശൈലം ദേവസ്ഥാനം ക്ഷേത്രത്തിൽ നിന്ന് ലഭിച്ച പ്രസാദത്തിൽ ചത്ത പാ​റ്റയെ കണ്ടെത്തിയെന്നാണ് ആരോപണം. ക്ഷേത്രത്തിൽ നിന്ന് ഒരു ഭക്തന് ലഭിച്ച ലഡുവിനുളളിലാണ് പാ​റ്റയെ കണ്ടെത്തിയത്.

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ശരശ്ചന്ദ്ര കെ എന്ന വ്യക്തിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഇത് കടുത്ത പ്രതിഷേധനങ്ങൾക്ക് കാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.

ലഡു രണ്ടായി മുറിച്ച് ചത്ത പാ​റ്റയെ പുറത്തെടുക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പോസ്​റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ യുവാവ് ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസർക്ക് പരാതി നൽകുകയായിരുന്നു.

അശ്രദ്ധയോടെയാണ് ജീവനക്കാർ പ്രസാദം ഉണ്ടാക്കിയതെന്നാണ് ശരശ്ചന്ദ്ര പരാതിയിൽ പറഞ്ഞിരിക്കുന്നത്. താൻ ഞായറാഴ്ച ക്ഷേത്രം സന്ദർശിച്ചിരുന്നു. പ്രസാദമായി ലഭിച്ച ലഡുവിൽ നിന്ന് ചത്ത പാ​റ്റയെ കണ്ടെത്തുകയായിരുന്നു.

എന്നാൽ ഈ പ്രശ്നം ദയവായി പരിഹരിക്കണമെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തൊട്ടുപിന്നാലെത്തന്നെ ക്ഷേത്രം അധികൃതർ സംഭവത്തിൽ വിശദീകരണം നൽകി. ക്ഷേത്രത്തിൽ ശുചിത്വം പാലിച്ച് കൃത്യമായ രീതിയിലാണ് ലഡു തയ്യാറാക്കുന്നത്.

ജീവനക്കാരുടെ കൃത്യമായ മേൽനോട്ടവും ഉണ്ടായിരുന്നു. അതിൽ നിന്ന് പാ​റ്റയെ കണ്ടെത്താൻ യാതൊരു സാദ്ധ്യതയുമില്ലെന്ന് ശ്രീശൈലം ദേവസ്ഥാനം ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ ശ്രീനിവാസ റാവു പ്രതികരിക്കുകയും ചെയ്തു.

പ്രസാദത്തെക്കുറിച്ച് ഭക്തർ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

A dead lizard was allegedly found in the prasadam received from the famous Srisailam Devasthanam temple in Andhra Pradesh. The incident came to light when a devotee discovered the lizard inside a laddu prasadam he had received from the temple.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img