കണ്ണൂർ: കണ്ണൂരിലെ സെയ്ന്റ് ആഞ്ചലോകോട്ടയിൽ സുരക്ഷാചുമതലയിലുള്ള പോലീസുകാരൻ കോട്ടയിലെത്തിയ കമിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് പരാതി. A complaint was made that the policeman in charge of security at St. Angelo Fort in Kannur threatened suitors who came to the fort and extorted money
പള്ളിക്കുന്ന് സ്വദേശിനിയാണ് പൊലീസുകാരനെതിരെ പരാതി നൽകിയത്. സുഹൃത്തിനൊപ്പം കോട്ടയിലെത്തിയപ്പോൾ പൊലീസുകാരൻ ദൃശ്യങ്ങൾ പകർത്തിയെന്നും അത് പുറത്തുവിടാതിരിക്കാൻ പണം ആവശ്യപ്പെട്ടെന്നുമാണ് പരാതി.
കമ്മിഷണർക്ക് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. അന്വേഷണം ആരംഭിച്ചു.
പള്ളിക്കുന്ന് സ്വദേശിനി കൊല്ലം സ്വദേശിയായ യുവാവുമൊത്താണ് കോട്ടയിലെത്തിയത്. ഇവരുടെ ദൃശ്യങ്ങൾ പൊലീസുകാരൻ മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു. ഈ ദൃശ്യം കാണിച്ച് കൊല്ലം സ്വദേശിയിൽനിന്ന് ആദ്യഘട്ടത്തിൽ 3,000 രൂപ വാങ്ങി.
തുടർന്ന് യുവതിയോട് 25,000 രൂപ ആവശ്യപ്പെടുകയായിരുന്നു. അതിനായി ഗൂഗിൾ പേ നമ്പറും നൽകി. അതോടെ യുവതി കമ്മിഷണർക്ക് പരാതി നൽകുകയായിരുന്നു.