ആശുപത്രിക്കും ഡോക്ടർക്കും എതിരെ പരാതി

ആശുപത്രിക്കും ഡോക്ടർക്കും എതിരെ പരാതി

കൊച്ചി: ശസ്ത്രക്രിയയെ തുടർന്ന് നാല് വയസ്സുകാരൻ മരിച്ച സംഭവത്തിൽ

ആൽഫാ ഇഎൻടി ഹെഡ് ആൻഡ് നെക്ക് റിസർച്ച്‌ സെന്ററിനും ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും എതിരെ പരാതി.

കലൂർ ദേശാഭിമാനി റോഡിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

ചെവിയിലെ പഴുപ്പ് നീക്കം ചെയ്യാൻ ശസ്ത്രക്രിയയ്ക്ക് വിധേയനായ വെണ്ണല

ചേലപ്പറമ്പ് വീട്ടിൽ സി.ബി. അബിയുടെ മകൻ ബദ്രിനാഥ് (4) ആണ് ജൂൺ 3-ന് മരിച്ചത്.

കുട്ടിക്ക് ചെവിയിലെ പഴുപ്പ് നീക്കംചെയ്യാൻ മേയ് 15-ന് ഓപ്പറേഷൻ നടത്തിയിരുന്നു.

തുടർ പരിശോധനയ്ക്കായി എത്തിയപ്പോൾ അഡ്നോയിഡ് ഗ്ലാൻഡിന് തകരാറുണ്ടെന്നു പറഞ്ഞു.

ചെവിക്കുപിന്നിൽ അസ്ഥിയിൽ മാംസം പിടിക്കുന്നുണ്ടെന്നും രണ്ടും ഓപ്പറേഷനിലൂടെ നീക്കണമെന്നും

നിർദേശിച്ചുവെന്ന് കുട്ടിയുടെ പിതാവും ചുമട്ടുതൊഴിലാളിയുമായ സി.ബി. അബി പറഞ്ഞു.

ഓപ്പറേഷനുവേണ്ടി ജൂൺ 2-ന് കുട്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

3-ന് ഓപ്പറേഷന് വിധേയനായ കുട്ടിയെ അന്ന് ഉച്ചകഴിഞ്ഞ് മറ്റൊരു ആശുപത്രിയിലേക്ക്

മാതാപിതാക്കളെ അറിയിക്കാതെ മാറ്റിയെന്നും അബി ആരോപിക്കുന്നു.

അവിടെയെത്തിയപ്പോൾത്തന്നെ കുട്ടിയെ ഐസിയുവിലാക്കി.

വൈകീട്ട് 5.30-ഓടെ കുട്ടി മരിച്ചതായി ഡോക്ടർ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

അനസ്തേഷ്യ നൽകിയതിലുള്ള പിഴവും ചികിത്സാ പിഴവുമാണ് കുട്ടിയുടെ മരണകാരണമെന്ന് ചൂണ്ടിക്കാട്ടി

കൊച്ചി നഗരസഭ കൗൺസിലർ ആർ. രതീഷ് എറണാകുളം നോർത്ത് പോലീസിൽ

പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തു.

ഈ സംഭവത്തിൽ അധികൃതർക്ക് പരാതി നൽകിയതായി ആക്ഷൻ കൗൺസിൽ

ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ചികിത്സാ പിഴവിനെ തുടർന്നാണ് കുട്ടി മരിക്കാനിടയായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും വ്യക്തമാണെന്ന്

ആക്ഷൻ കൗൺസിൽ ചെയർമാൻ ആർ. രതീഷ്,

കൺവീനർ കെ.ടി. സാജൻ, കെ.പി. ആൽബർട്ട് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍

ആലുവ രാജഗിരി ആശുപത്രിയ്‌ക്കെതിരെ കേസ്.

തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ബിജു (54) ആണ് ചികിത്സാപിഴവിനെ തുടർന്ന് തിങ്കളാഴ്ച മരിച്ചത്.

ബിജുവിന്റെ സഹോദരന്‍ ബിനു (44) നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

നടുവേദനയെ തുടര്‍ന്നാണ് ബിജു കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

ശസ്ത്രക്രിയയിലെ പിഴവ് കാരണം ആന്തരിക രക്തസ്രാവം ഉണ്ടായെന്നും ഇത് മരണത്തിലേക്ക്

നയിച്ചെന്നുമാണ് കുടംബം ആരോപിക്കുന്നത്. ആന്തരിക രക്തസ്രാവം രോഗിക്ക്

ഉണ്ടായെന്ന് ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.

ഡിസ്‌കില്‍ ഞരമ്പ് കയറിയതായിരുന്നു നടുവേദനയുടെ കാരണം.

വിദഗ്ധ ചികിത്സക്കായി ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍

ജൂണ്‍ 25ാം തീയതി എത്തുകയും ന്യൂറോ സര്‍ജന്‍ മനോജിനെ കാണുകയും ഓപ്പറേഷന്‍

നിര്‍ദേശിക്കുകയുമായിരുന്നുവെന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.

27ാം തീയതിയാണ് ബിജുവിന് കീഹോള്‍ സര്‍ജറി നടത്തുന്നത്. അന്ന് രാത്രി തന്നെ ബിജുവിനെ റൂമിലേക്ക് മാറ്റി.

എന്നാല്‍ വയറുവേദയുള്ളതായി സഹോദരന്‍ പറഞ്ഞെന്നും വയര്‍

വീര്‍ത്തിരിക്കുന്നതും കണ്ടുവെന്നും സഹോദരന്‍ ബിനു പറയുന്നു.

തുടര്‍ന്ന് ഗ്യാസ്‌ട്രോയുടെ ഡോക്ടര്‍ പരിശോധിച്ചശേഷം ഗ്യാസിനുള്ള മരുന്ന് നല്‍കുകയും ചെയ്തു.

തൊട്ടടുത്ത ദിവസം രാവിലെ മനോജ് വന്ന് ഗ്യാസ് ഉള്ളതിനാല്‍ നടക്കാന്‍

പറഞ്ഞെങ്കിലും ബിജു തളര്‍ന്ന് വീഴുകയായിരുന്നു.

പിന്നീട്പരിശോധനയില്‍ ബിപി കുറഞ്ഞതാണെന്ന് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തസ്രാവം കണ്ടെത്തിയത്.

മുമ്പ് നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് രക്തസ്രാവം ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ശേഷം വെന്റിലേറ്ററിലേക്ക് മാറ്റി. 28-ാം തീയതി വീണ്ടും മറ്റൊരു ശസ്ത്രക്രിയ നടത്തി.

ഹീമോഗ്ലോബിന്‍ കുറവായതിനെ തുടര്‍ന്നും വൃക്കകളുടെ പ്രവര്‍ത്തനം മോശമായതിനാലും

ഡയാലിസിസ് ആരംഭിക്കുകയും ബിജു ഇന്നലെ മരിച്ചുവെന്നുമാണ് കുടുംബം പറയുന്നത്.

നിയമപരമായി നീങ്ങിക്കോളുവെന്നും നഷ്ടപരിഹാരം തരാന്‍ തയ്യാറല്ലെന്നും

ആശുപത്രി അധികൃതര്‍ പറഞ്ഞതായാണ് വിവരം.

ENGLISH SUMMARY:

A complaint has been filed against the Alpha ENT Head and Neck Research Centre and the doctor who performed the surgery, following the death of a four-year-old child after the procedure.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

Related Articles

Popular Categories

spot_imgspot_img