പത്തനംതിട്ട: മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ നടിക്കെതിരെ കേസ്. സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31)യാണ് പിടിയിലായത്.A case against the actress for causing an accident by driving under the influence of alcohol
ഇന്നലെ വൈകിട്ടാണ് രജിത ഓടിച്ച കാർ മറ്റു രണ്ട് വാഹനങ്ങളിലിടിച്ചത്. വ്യാഴാഴ്ച വൈകിട്ട്ആറുമണിക്ക് കുളനട ടിബി ജംക്‌ഷന് സമീപമുള്ള പെട്രോൾ പമ്പിന്റെ മുൻപിലായിരുന്നു അപകടം. ഇതിനു പിന്നാലെ എംസി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.
നടി രജിതയ്‌ക്കൊപ്പം സുഹൃത്തായ തിരുവനന്തപുരം വെമ്പാലവട്ടം സ്വദേശി രാജു (49) ഉണ്ടായിരുന്നു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. സംഭവത്തിന് പിന്നാലെ വൈദ്യപരിശോധനയ്ക്ക് ശേഷം മദ്യപിച്ച് വാഹനം ഓടിച്ചതിന് നടിക്കെതിരെ പൊലീസ് കേസെടുത്തു.
ഇരുവർക്കെതിരെയും പൊലീസ് കേസെടുത്തു. അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന കാറിലുമാണ് നടി ഓടിച്ചിരുന്ന വാഹനം ഇടിച്ചത്. വാഹനത്തിൽ നിന്നും മദ്യക്കുപ്പിയും മറ്റും കണ്ടെടുത്തു.