കോഴിക്കോട്: താമരശ്ശേരി അടിവാരം ചിപ്പിലിത്തോട് പുലിക്കല്‍ പാലത്തിന് സമീപം കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം.
യാത്രക്കാരിയായ യുവതിക്ക് സാരമായി പരിക്കേറ്റു. ആനക്കാംപൊയില്‍ ഫരീക്കല്‍ ബാബുവിന്റെ ഭാര്യ സോഫിയക്കാണ് തലയ്ക്ക് പരിക്കേറ്റത്.
ഇന്ന് രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. തുഷാരഗിരി ചിപ്പിലിത്തോട് പുഴയിലേക്കാണ് കാര്‍ പതിച്ചത്.
നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് റോഡില്‍ നിന്ന് തെന്നി മാറിയ വാഹനം പുഴയിലേക്ക് പതിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ബാബുവും സോഫിയയും അഞ്ചുവയസ്സുകാരിയായ ഇസ്‌ബെലുമാണ് കാറിലുണ്ടായിരുന്നത്.
വയനാട് മാനന്തവാടി പള്ളിക്കുന്നില്‍ പള്ളിപെരുന്നാള്‍ കണ്ട് മടങ്ങി വരികയായിരുന്നു ഇവർ.
ഇവരെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.