മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ നിങ്ങൾ പ്രതിയാണെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും പറഞ്ഞു തട്ടിപ്പ്. A 72-year-old woman in Kannur lost one and a half crore rupees in kannur
കണ്ണൂരിൽ ആണ് സംഭവം. സി.ബി.ഐ.യിലെ ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയ സംഘം എഴുപത്തിരണ്ടുകാരിയുടെ 1,65,83,200 രൂപ തട്ടിയെടുത്തതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. തട്ടിപ്പ് സംഘം ഫോണിലൂടെയാണ് തട്ടിപ്പ് നടത്തിയത്. കണ്ണൂർ താവക്കര സ്വദേശിനിയുടെ പണമാണ് നഷ്ടമായത്.
പോലീസിന്റെ എംബ്ലം ഉപയോഗിച്ച് വാട്സാപ്പിൽ നിരവധി സന്ദേശങ്ങൾ അയക്കുകയും ചെയ്തു. കേസ് ഒത്തുതീർക്കാമെന്നും കുറച്ചധികം പണം നൽകേണ്ടിവരുമെന്നും സംഘം അറിയിച്ചു.
തുടർന്ന് സി.ബിഐ. യുടെ ബാങ്ക് അക്കൗണ്ടാണെന്ന് പറഞ്ഞ് മൂന്ന് അക്കൗണ്ട് നമ്പർ 72-കാരിക്ക് അയച്ചു. ഇതിലേക്കാണ് ഈ മാസം 11-നും 17-നും ഇടയിൽ അഞ്ചുതവണകളായി ഒന്നരക്കോടിയിലധികം രൂപ അയച്ചത്. പിന്നീട് സംഘത്തിന്റെ ഫോൺ സ്വിച്ച് ഓഫായി. ഇതോടെയാണ് തട്ടിപ്പാണെന്നു മനസ്സിലായത്.