സംസ്‌കാര ചടങ്ങുകൾക്കിടെ എഴുന്നേറ്റിരുന്ന് 64 കാരൻ

സംസ്‌കാര ചടങ്ങുകൾക്കിടെ എഴുന്നേറ്റിരുന്ന് 64 കാരൻ

താനെ: മരിച്ചെന്ന് ഡോക്‌ടർ സ്ഥിരീകരിച്ച 64 കാരൻ സംസ്‌കാര ചടങ്ങുകൾക്കിടെ എഴുന്നേറ്റ് ഇരുന്നു. മുംബയിലെ താനെയിലാണ് സംഭവം നടന്നത്. 64കാരനായ അഭിമൻ ഗിർധർ തയാഡെയെ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഉൽഹാസ് നഗറിലെ ശിവ്‌നേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അർബുദ രോഗിയായ അദ്ദേഹത്തിന് കടുത്ത പ്രമേഹവും മഞ്ഞപ്പിത്തവും ഉണ്ടായിരുന്നു. രോഗിയെ എത്തിച്ച ഓട്ടോറിക്ഷയ്‌ക്കുള്ളിൽ വച്ച് തന്നെ തിടുക്കത്തിലെത്തിയ ഡോക്‌ടർ പരിശോധന നടത്തി. ‍‍

പിന്നീട് അഭിമൻ മിനിട്ടുകൾക്ക് മുമ്പ് മരിച്ചതായി ബന്ധുക്കളോട് പറയുകയും ചെയ്‌തു. ഉടൻ തന്നെ മരണ സർട്ടിഫിക്കറ്റും നൽകി. തുടർന്ന് കുടുംബം സംസ്കാരച്ചടങ്ങുകൾ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ അഭിമൻ ശ്വാസം എടുക്കാൻ ശ്രമിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുകയായിരുന്നു.

READ MORE: അത് ഞാനല്ല ചെയ്തത്, രണ്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയത് അമ്മയെന്ന് അമ്മാവൻ

ഉടൻ തന്നെ അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടുത്തെ ഡോക്‌ടർ അഭിമൻ ജീവനോടെയുണ്ടെന്ന് സ്ഥിരീകരിച്ച് ചികിത്സ തുടങ്ങി. നിലവിൽ അപടകനില തരണം ചെയ്‌തുവെന്നാണ് ആശുപത്രിയിൽ നിന്നും പുറത്തുവരുന്ന വിവരം.

മരണത്തിൽ നിന്നും തിരിച്ചുവന്നയാൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലായി. ഇതോടെ ഉല്ലാസ്‌നഗർ മുനിസിപ്പൽ കോർപ്പറേഷൻ ആശുപത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും തെറ്റായ മരണപ്രഖ്യാപനത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തു.

എന്നാൽ, അഭിമന്റെ കുടുംബം ഇതുവരെ പരാതി നൽകിയിട്ടില്ല. ഡോക്‌ടർ പ്രഭു അഹൂജയാണ് വൃദ്ധൻ മരിച്ചുവെന്ന് ബന്ധുക്കളോട് പറഞ്ഞത്. ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചതിനു ഉൽഹാസ് നഗർ മുനിസിപ്പൽ കോർപ്പറേഷൻ ഡോക്ടർക്കെതിരെ നടപടിയെടുക്കാനൊരുങ്ങുകയാണ്.

സംഭവം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലായതോടെ ഉല്ലാസ്‌നഗർ മുനിസിപ്പൽ കോർപ്പറേഷൻ ആശുപത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും തെറ്റായ മരണ പ്രഖ്യാപനത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

അഭിമന്റെ കുടുംബം ഇതുവരെ പരാതി നൽകിയിട്ടില്ല. എന്നാൽ ആശുപത്രിയുടെ സമീപം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഉച്ചത്തിലുള്ള ശബ്‌ദം കാരണം രോഗിയുടെ നാഡിമിടിപ്പ് ശരിയായി ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നാണ് ഡോക്‌ടർ പ്രതികരിച്ചത്. അദ്ദേഹം ക്ഷമാപണം നടത്തി.

കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിലെ മെഴുവേലിയിൽ അവിവാഹിതയായ ഇരുപതുകാരി വീട്ടിൽ പ്രസവിച്ചെന്ന വിവരം അറിഞ്ഞ് മാതാപിതാക്കൾ ഞെട്ടി.

ബികോം വിദ്യാർത്ഥിനിയായ യുവതി ​ഗർഭിണിയാണെന്നതിന്റെ ഒരു സൂചനയും വീട്ടുകാർക്ക് ലഭിച്ചിരുന്നില്ല.

ഒറ്റമുറിയും അടുക്കളയും ഹാളുമുള്ള വീട്ടിൽ മാതാപിതാക്കൾക്കും സഹോദരിക്കും അമ്മൂമ്മക്കുമൊപ്പമായിരുന്നു ബികോംകാ രിയുടെ താമസം.

പ്രസവിച്ചെന്നും കുഞ്ഞിനെ പിന്നീട് അയൽവാസിയുടെ പറമ്പിൽ ഉപേക്ഷിച്ചെന്നുമുള്ള യുവതിയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് മാതാപിതാക്കൾ കേട്ടത്.

യുവതിയുടെ പിതാവിന് മെഷീൻ കൊണ്ടുള്ള പുല്ലുവെട്ടലാണ് ജോലി. ‌‌ മുത്തശ്ശി വീട്ടിലെത്തുന്ന കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിക്കുന്നുണ്ട്.

READ MORE: സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും കട്ടപ്പുറത്ത്; വി സാജനും ഭരണാനുകൂല സംഘടനയും തമ്മിൽ പോര്

എന്നാൽയുവതി ഗർഭിണിയെന്നതിന് ഒരു സൂചന പോലും വീട്ടുകാർക്ക് കിട്ടിയിരുന്നില്ല. കിടക്കയിൽ രക്തം തളം കെട്ടികിടക്കുന്നത് കണ്ടതോടെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് യുവതി ആശുപത്രിയിൽ ചികിൽസ തേടിയത്.

പിന്നീട്പുലർച്ചെ പ്രസവിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി നൽകി. ബന്ധുക്കൾ ഉണരും മുൻപ് പ്രസവിച്ചയുടൻ കുഞ്ഞിനെ പിന്നിലെ കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നാണ് സംശയം.

കരയാതിരിക്കാൻ വാ പൊത്തിയപ്പോഴാണ് മരിച്ചതെന്നും സംശയിക്കുന്നുണ്ട്. എന്നാൽ പ്രത്യക്ഷത്തിൽ കുഞ്ഞിൻറെ ശരീരത്തിൽ കാര്യമായ പരുക്കുകളില്ല.

മാനസിക നില വീണ്ടെടുത്ത ശേഷം പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

കുഞ്ഞിൻ്റേത്കൊലപാതകമെന്ന് കണ്ടെത്തിയാൽ ഗർഭത്തിൻറെ ഉത്തരവാദിയും കേസിൽ പ്രതിയാകും. പീഡനമാണോ എന്നും സംശയിക്കുന്നുണ്ട്. സഹപാഠികളുടെ അടക്കം മൊഴിയെടുക്കും.

ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ശേഷം പൊക്കിൾകൊടി യുവതി തന്നെ മുറിച്ച് മാറ്റി. കുഞ്ഞിനെ ആദ്യം ശുചിമുറിയിൽ വെച്ചു.

കരഞ്ഞതോടെ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചെന്നും യുവതി പറഞ്ഞു. പിന്നീട് മൃതശരീരം ചേമ്പിലയിൽ പൊതിഞ്ഞ് അയൽ വീടിന്റെ പരിസരത്ത് കൊണ്ടുപോയി വച്ചു എന്ന് യുവതി പൊലീസിന് നൽകിയ മൊഴി.

യുവതി നിർധന കുടുംബത്തിലെ ഇളയമകളാണ്. അമ്മയിൽ നിന്നും മൂത്ത സഹോദരിയിൽ നിന്നും അന്വേഷണ സംഘം പ്രാഥമിക വിവരങ്ങൾ തേടിയിരുന്നു.

പോസ്റ്റ്മോർട്ടം ഇന്ന്

ചികിത്സയിലുള്ള യുവതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കേസിൽ വ്യക്തത വരുമെന്നും പൊലീസ് പറഞ്ഞു. നവജാതശിശുവിൻറെ മരണകാരണം അടക്കം തിരിച്ചറിയാൻ ഇന്ന് കോന്നി മെഡി. കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും.

കുഞ്ഞിനെ അപായപ്പെടുത്തിയതെന്ന് ബോധ്യമായാൽ യുവതിയെ കൂടാതെ മൃതദേഹം ഉപേക്ഷിക്കാൻ കൂട്ടുനിന്നവരും പ്രതികളാകുമെന്നും പൊലീസ് പറഞ്ഞു.

യുവതി അമിക്ക രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിനു പിന്നാലെയാണ് പ്രസവിച്ച വിവരം പുറത്തുവന്നത്.

പരിശോധനയിൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. എന്നാൽ കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്.

ഇവർ നൽകിയ വിവര പ്രകാരം ആശുപത്രി അധികൃതരാണ് കുഞ്ഞിനെ കുറിച്ച് പൊലീസിനെ അറിയിച്ചത്.

ഇലവുംതിട്ട പൊലീസെത്തി നടത്തിയ പരിശോധനയിലാണ് അയൽവീട്ടിലെ പറമ്പിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്

ENGLISH SUMMARY:

A 64-year-old man, Abhiman Giridhar Thayade, who had been declared dead by doctors, shocked mourners by sitting up during his funeral ceremony. The incident occurred in Thane, Mumbai. Thayade had been admitted to Shivneri Hospital in Ulhasnagar last Thursday.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

കട്ടപ്പനയിൽ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ചു കടത്തി; പ്രതികൾ അറസ്റ്റിൽ: വീഡിയോ കാണാം

കട്ടപ്പനയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

Related Articles

Popular Categories

spot_imgspot_img