വർക്കല : 14 വയസ്സുകാരനോട് പോലീസിന്റെ അതിക്രമം. കുട്ടിയുടെ മേൽ വണ്ടി കയറ്റി ഇറക്കുമെന്ന് അയിരൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായാണ് പരാതി.
എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പോലീസ് തള്ളിയിട്ടു എന്നും കുട്ടിയുടെ കയ്യിൽ പൊട്ടൽ ഉണ്ടെന്നുമുള്ള പരാതിയുമായി കുടുംബം രംഗത്ത്.
കുട്ടിയുടെ കുടുംബവും ഡി വൈ എസ് പി യുടെ ഭാര്യയുടെ കുടുംബവുമായി തർക്കം നിലനിന്നിരുന്നു.
ഈ തർക്കത്തിൽ ഇടപെട്ട പൊലീസ് കുട്ടിയുടെ അച്ഛനെ കസ്റ്റഡിയിൽ എടുക്കുന്ന സമയത്താണ് കുട്ടിയെ ആക്രമിച്ചതെന്നാണ് പരാതി.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പൊലീസ് ഭീഷണിയെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. കസ്റ്റഡിയിൽ എടുത്ത കുട്ടിയുടെ അച്ഛന് ജാമ്യം നൽകി.പോലീസിനെതിരെ പരാതി നൽകുമെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു.”