web analytics

ലോറിയിലേക്ക് ജീപ്പ് ഇടിച്ചുകയറി രണ്ടു പേർക്ക് ദാരുണാന്ത്യം: സംഭവം കോട്ടയം നാട്ടകത്ത്

കോട്ടയം നാട്ടകത്ത് ജീപ്പ് ലോറിയിലേക്ക് ഇടിച്ചുകയറി രണ്ട് മരണം. മൂന്ന് പേര്‍ക്ക് പരുക്ക്. ലോറിയുടെ മുന്നിലേയ്ക്ക് ജീപ്പ് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാകും അപകട കാരണമെന്നാണ് വിവരം.

നിര്‍മാണത്തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. മരിച്ചത് ഒരു മലയാളിയും ഒരു തമിഴ്നാട്ടുകാരനുമാണെന്നാണ് വിവരം. ജീപ്പിന്‍റെ മുന്‍വശത്ത് ഇരുന്ന രണ്ട് പേരാണ് മരണപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി.

യുകെയിലെ ഡോക്ടർ ചമഞ്ഞ വ്യാജൻ ശസ്ത്രക്രിയയ്ക്കിടെ കൊലപ്പെടുത്തിയത് ഏഴുപേരെ..! യഥാർത്ഥ ഡോക്ടർ ബ്രിട്ടനിൽ:

സ്വകാര്യ ആശുപത്രിയില്‍ യുകെയിലെ ഡോക്ടർ എന്നപേരിൽ വ്യാജ ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഏഴുപേർക്ക് ദാരുണാന്ത്യം.
മധ്യപ്രദേശിലെ ദാമോ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ യുകെയില്‍ നിന്നുള്ള വ്യാജ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തി എന്നാണ് പുറത്തു വരുന്ന വാർത്തകൾ.

സംഭവത്തില്‍ യുകെയില്‍ നിന്നുള്ള കാര്‍ഡിയോളജിസ്റ്റ് ‘ ജോണ്‍ കെം ‘ എന്ന പേരില്‍ ജോലിചെയ്യുന്നയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളുടെ യഥാര്‍ത്ഥ പേര് നരേന്ദ്ര വിക്രമാദിത്യയാദവ് എന്നാണ്.

മരിച്ചവർ ഏഴെന്ന് സ്ഥിരീകരിച്ചെങ്കിലും ഇതിലും അധികം ആളുകള്‍ ഇരയായിട്ടുണ്ടെന്നാണ് കരുതുന്നത്. അഭിഭാഷകനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ജില്ലാ പ്രസിഡന്റുമായ ദീപക് തിവാരിയാണ് വ്യാജനെ പുറത്തുകൊണ്ടുവന്നത്.

ദീപക് തന്റെ പിതാവിന് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയെ സമീപിച്ചിരുന്നു. പിതാവിനെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും സംശയം തോന്നി കൂടുതല്‍ അന്വേഷിച്ചതോടെ തട്ടിപ്പ് പുറത്തുവരികയായിരുന്നു.

ഈ പേരിലുള്ള യഥാര്‍ത്ഥ ഡോക്ടര്‍ ബ്രിട്ടനിലാണെന്നു തിവാരി പറഞ്ഞു. ഇതോടെ ഇയാളുടെ തട്ടിപ്പ് പുറത്താവുകയായിരുന്നു തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടൻ പിതാവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പരാതിയും നല്‍കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

ഒഎൽഎക്സ് തട്ടിപ്പ്: മൊബൈൽ വാങ്ങിയ ശേഷം 47,000 രൂപ നൽകാതെ മുങ്ങി; യുവതി അറസ്റ്റിൽ

ഒഎൽഎക്സ് തട്ടിപ്പ്: മൊബൈൽ വാങ്ങിയ ശേഷം 47,000 രൂപ നൽകാതെ മുങ്ങി;...

ബെവ്കോ ലോറിയിൽ നിന്ന് മദ്യ മോഷണം; 48 മണിക്കൂറിനകം പ്രതി പിടിയിൽ

ബെവ്കോ ലോറിയിൽ നിന്ന് മദ്യ മോഷണം; 48 മണിക്കൂറിനകം പ്രതി പിടിയിൽ പത്തനംതിട്ട:...

ഐസിസി ‘പ്ലെയർ ഓഫ് ദ ടൂർണമെന്റ്’ പട്ടികയിൽ സഞ്ജു സാംസൺ; എട്ട് പേരിൽ ഇടം നേടിയ ഏക ഇന്ത്യൻ താരം

ഐസിസി ‘പ്ലെയർ ഓഫ് ദ ടൂർണമെന്റ്’ പട്ടികയിൽ സഞ്ജു സാംസൺ; എട്ട്...

തൃശൂരിന്റെ അഭിമാനം; ഡോക്ടർ ശ്രീലക്ഷ്മിക്ക് സിവിൽ സർവീസിൽ 133-ാം റാങ്ക്

തൃശൂർ: സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത് തൃശൂർ അശ്വിനി ഹോസ്പിറ്റലിലെ ഒരു...

പെൺകൂട്ടായ്മയുടെ കഥ പറഞ്ഞ് ‘ഗോസിപ്പ്’; ക്രാഫ്റ്റ്‌സ് വില്ലേജിൽ വനിതാദിന ആഘോഷങ്ങൾക്ക് തുടക്കമായി

പെൺകൂട്ടായ്മയുടെ കഥ പറഞ്ഞ് 'ഗോസിപ്പ്'; ക്രാഫ്റ്റ്‌സ് വില്ലേജിൽ വനിതാദിന ആഘോഷങ്ങൾക്ക് തുടക്കമായി അന്താരാഷ്ട്ര...

രാജ്യത്ത് ഗവർണർമാരുടെ വമ്പൻ അഴിച്ചുപണി: ആരിഫ് മുഹമ്മദ് ഖാൻ പുറത്ത്; തമിഴ്‌നാടിന്റെ ചുമതല കേരള ഗവർണർക്ക്

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർ പദവികളിൽ നിർണ്ണായകമായ അഴിച്ചുപണി പ്രഖ്യാപിച്ച്...

Related Articles

Popular Categories

spot_imgspot_img