മാസപ്പടിക്കേസ്: എസ്.എഫ്‌.ഐ.ഒയ്ക്കും കേ​ന്ദ്ര കമ്പ​നി​കാ​ര്യ ​മന്ത്രാല​യ​ത്തി​നും നോട്ടീസയ​ച്ച് ഡൽ​ഹി ഹൈക്കോട​തി

മാസപ്പടിക്കേ​സി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ത​ട​യ​ണ​മെ​ന്ന സി.​എം.​ആ​ർ.​എ​ൽ ഹ​ർജി​യി​ൽ സീ​രി​യ​സ് ​ഫ്രോ​ഡ് ഇ​​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ഫി​സി​നും (എ​സ്.​എ​ഫ്‌.​ഐ.​ഒ) കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​നും നോ​ട്ടീ​സ​യ​ച്ച് ഡ​ൽ​ഹി ഹൈ​കോ​ട​തി. കേ​സി​ല്‍ എ​സ്.​എ​ഫ്‌.​ഐ.​ഒ കു​റ്റ​പ​ത്രം ന​ല്‍കി വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് സി.​എം.​ആ​ർ.​എ​ല്ലി​ന്റെ നീ​ക്കം. അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ സി.​എം.​ആ​ർ.​എ​ൽ ന​ല്‍കി​യ പ്ര​ധാ​ന ഹ​ർജി​യും ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഹർജി നി​ല​നി​ൽ​ക്കു​മോ എ​ന്ന് കേ​സ് പ​രി​ഗ​ണി​ക്ക​വെ ജ​സ്റ്റി​സ് ഗി​രീ​ഷ് ക​പ്താ​ൽ ചോ​ദി​ച്ചു. ഹർജി തീ​ര്‍പ്പാ​ക്കും​വ​രെ കേ​സി​ല്‍ തു​ട​ര്‍ന​ട​പ​ടി​ക​ളു​ണ്ടാ​കി​ല്ലെ​ന്ന് ഹൈ​കോ​ട​തി​യി​ലെ മ​റ്റൊ​രു ബെ​ഞ്ച് നേ​ര​ത്തേ വാ​ക്കാ​ല്‍ പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും അ​ത് ലം​ഘി​ക്ക​പ്പെ​ട്ടെ​ന്നും സി.​എം.​ആ​ർ.​എ​ലി​നാ​യി … Continue reading മാസപ്പടിക്കേസ്: എസ്.എഫ്‌.ഐ.ഒയ്ക്കും കേ​ന്ദ്ര കമ്പ​നി​കാ​ര്യ ​മന്ത്രാല​യ​ത്തി​നും നോട്ടീസയ​ച്ച് ഡൽ​ഹി ഹൈക്കോട​തി