മദ്യലഹരിയിൽ ഫര്‍ണിച്ചര്‍ ഷോറൂമിന്റെ ചില്ല് തകര്‍ത്ത് കടക്കുള്ളില്‍ കിടന്നുറങ്ങി അന്യ സംസ്ഥാന തൊഴിലാളി. ഈരാറ്റുപേട്ടയില്‍ വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ പ്രവര്‍ത്തിക്കുന്ന വുഡ്ലാന്റ് ഫര്‍ണിച്ചര്‍ ഷോറൂമിന്റെ ചില്ല് ആണ് മദ്യലഹരിയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി തകര്‍ത്തത്.
കടയുടെ മുന്നിലിരുന്ന ചെടിച്ചട്ടിയെടുത്ത് ചില്ല് തകര്‍ത്ത് ഇയാള്‍ കടയ്ക്കുള്ളില്‍ കയറി കിടന്നുറങ്ങുകയായിരുന്നു. നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തി. തൊഴിലാളിയുടെ കരാറുകാരന്‍ നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പില്‍ പോലീസ് കേസ് എടുക്കാതെ വിട്ടയച്ചു. മദ്യലഹരിയിലാണ് ഇയാൾ ഇങ്ങനെ ചെയ്തത് എന്നാണ് കരുതുന്നത്.
- LARGE SIZE CUTTING BOARD : Food grade stainless steel cutting board measures L 36cm x W 25cm x 1.2mmTh, perfect for all …
- NON-SLIP DESIGN : The chopping board has additional erected edge attaches securely and seamless fits to your counter and…
- SMOOTH & ROUND CORNERS : Chopping board worktop saver all edges and corners of the large cutting board are polished smoo…
‘എൻറെ ഭാര്യ ഒരു പന്നിയാണ്’..റെസ്റ്റോറന്റിന് പേരിട്ടത് നല്ല ഉദ്ദേശത്തോടെ; എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്..!
ഹോട്ടലുകൾക്ക് പലരും വ്യത്യസ്തങ്ങളായ പേരുകൾ ഇടാറുണ്ട്. ആളുകളെ ആകർഷിക്കുക എന്നതുതന്നെ കാര്യം. എന്നാൽ ഇത്തരത്തിൽ പേരിട്ടതിനു വ്യത്യസ്തമായ നടപടി നേരിടുകയാണ് ഒരു റെസ്റ്റോറൻറ്. റസ്റ്റോറന്റിന് ഇതിൻറെ ഉടമകൾ നൽകിയ പേരാണ് പുലിവാലായത്.
രണ്ട് സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ റെസ്റ്റോറന്റിനു ‘Ma femme est une cochonne’ എന്ന് പേരിട്ടു, ഇംഗ്ലീഷിൽ ‘My wife is a pig’ എന്നാണു ഇതിന്റെ അർഥം. അതായത് ‘എൻറെ ഭാര്യ ഒരു പന്നിയാണ്’എന്ന്. ഫ്രാൻസിലെ കാനിൽ ആണ് ഈ റെസ്റ്റോറന്റ് ഉള്ളത്.
മനുഷ്യശരീരങ്ങളുള്ള പെൺപന്നികളെ ചിത്രീകരിക്കുന്ന ഒരു ചിത്രത്തോടൊപ്പമാണ് ഈ പേര് ചേർത്തിരിക്കുന്നത്. കട തുറന്നതിന് തൊട്ടുപിന്നാലെ, ചേർത്തിരുന്ന കടയുടെ പേരും വൈറലായി. എന്നാൽ, സംഭവിച്ചത് മറ്റൊന്നാണ്. ഒരു മാസത്തിനുള്ളിൽ, തദ്ദേശ ഭരണകൂടം ഇടപെട്ടു.
കടയുടെ പുറത്തെ ചിത്രീകരണവും പേരും മാറ്റിയില്ലെങ്കിൽ പ്രതിദിനം 262 ഡോളർ (ഏകദേശം 22,000 രൂപ) പിഴ ചുമത്തുമെന്ന് കർശന നിർദേശം നൽകി. എന്നാൽ, കടയുടമകൾ പേരു മാറ്റാനോ ബോർഡ് നീക്കം ചെയ്യാനോ തയ്യാറായില്ല.ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ബോർഡ് എന്നും തങ്ങളുടെ ഇഷ്ടമാണ് അതെന്നുമാണ് കടയുടമകളുടെ നിലപാട്.









