ഈ സീസൺ ഐപിഎല്ലിൽ രാജസ്ഥാന്റെ മലയാളി താരവും നായകനുമായ ആദ്യ മൂന്ന് മത്സരങ്ങളിലും ഇംപാക്ട് പ്ലെയറായാണ് കളത്തിലെത്തിയത്. സഞ്ജുവിന്റെ അഭാവത്തില്‍ യുവതാരം റിയാൻ പരാഗായിരുന്നു ടീമിനെ നയിച്ചത്.
എന്നാൽ,സഞ്ജു സാംസണ്‍ അടുത്ത മത്സരം മുതല്‍ വിക്കറ്റ് കീപ്പിങ് ചെയ്യാനുള്ള അനുമതി ബിസിസിഐയുടെ സെന്റർ ഫോർ എക്സലൻസ് നല്‍കിയതായ്‌ല റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആരാധകർ ആവേശത്തിലാണ്. ഇതോടെ സഞ്ജുവിന് നായകസ്ഥാനത്തേക്കു മടങ്ങിവരാനുള്ള കളമൊരുങ്ങുമെന്നാണ് പ്രതീക്ഷ.
- Make Smoothies and Juices within seconds.
- Also suitable for dry grinding, chutneys and dips
- Powerful 500 W copper motor can grind almost any food.
പരുക്ക് പൂർണമായി വിട്ടുമാറാതെയായിരുന്നു സഞ്ജുവിന് കളിക്കാനുള്ള അനുമതി ലഭിച്ചിരുന്നത്. എന്നാൽ, നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തി സഞ്ജു കായിക ക്ഷമത തെളിയിച്ചതായാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സഞ്ജു തിളങ്ങിയിരുന്നു. രാജസ്ഥാന്റെ അടുത്ത മത്സരം മികച്ച ഫോമിലുള്ള പഞ്ചാബ് കിങ്സുമായാണ്. ഇതുവരെ ടൂർണമെന്റില്‍ തോല്‍വിയറിയാത്ത പഞ്ചാബിനെ നേരിടാനിറങ്ങുമ്പോള്‍ സഞ്ജുവിന്റെ സാന്നിധ്യം രാജസ്ഥാന്റെ ആത്മവിശ്വാസം വർധിപ്പിക്കും.
- A quick 10-minute charge delivers up to 20 hours of immersive audio playback. Frequency Response Range 20Hz – 20,000KHz….
- A large 12.4 mm bass driver delivers uncompromisingly deep bass for powerful beats. Experience incredibly rich audio det…
- Anti-distortion audio technology ensures your audio playtime stays silky-smooth. Thanks to the larger sound cavity and i…









