പ്രതികാരം ഇപി വക! കൊണ്ടത് എംവി ഗോവിന്ദന്! ഷാജൻ സ്‌കറിയയെ ലണ്ടൻ എയർപോർട്ടിൽ കൈകാര്യം ചെയ്ത മാധ്യമപ്രവർത്തകനെ പാർട്ടി കോൺ​ഗ്രസിൽ നിന്ന് പുറത്താക്കി സി.പി.എം

മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ വിദേശ പ്രതിനിധിയായി ഉൾപ്പെടുത്തിയ രാജേഷ് കൃഷ്ണയെ ഒഴിവാക്കി സിപിഎം. ആദ്യമായാണ് പ്രവാസിയായ ഒരാളെ വിദേശ പ്രതിനിധിയായി പാർട്ടി കോൺ​ഗ്രസിൽ ഉൾപ്പെടുത്തുന്നത്.

എന്നാൽ രാജേഷ് കൃഷ്ണയുടെ ചില ബിസിനസ് ബന്ധങ്ങളും പരാതികളും ചൂണ്ടികാട്ടിയാണ് അവസാന നിമിഷം പ്രതിനിധി സ്ഥാനത്തു നിന്നും ഒഴിവാക്കിയത്. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ മധുരയിൽ എത്തിയ രാജേഷ് കൃഷ്ണയോട് സമ്മേളന വേദി വിടാൻ സിപിഎം നിർദ്ദേശം നൽകിയിട്ടുണ്ട്.

കേന്ദ്ര കമ്മറ്റിയംഗമായ ഇപി ജയരാജൻ അടക്കം ശക്തമായ എതിർപ്പ് ഉന്നയിച്ച് രം​ഗത്തെത്തിയതോടെയാണ് രാജേഷ് കൃഷ്ണയെ ഒഴിവാക്കിയത്.

തെറ്റായ സന്ദേശം നൽകുന്ന നീക്കമാണെന്നും ആരോപണ വിധേയനായ വ്യക്തിയാണെന്നും ചൂണ്ടികാട്ടിയാണ് ഇപി പക്ഷം കടുത്ത എതിർപ്പ് ഉയർത്തിയത്. വിവാദങ്ങൾ വേണ്ട എന്ന ധാരണയിലാണ് രാജേഷ് കൃഷ്ണയെ ഒഴിവാക്കാൻ പിന്നീട് തീരുമാനിച്ചത്.

2023 മെയ് മാസത്തിൽ മറുനാടൻ മലയാളി എന്ന ഓൺലൈൻ ന്യൂസ് ചാനലിന്റെ എഡിറ്ററായ ഷാജൻ സ്‌കറിയയെ ലണ്ടൻ എയർപോർട്ടിൽ വച്ച് കൈയ്യേറ്റം ചെയ്തതോടെയാണ് രാജേഷ് കൃഷ്ണ സിപിഎം സൈബർ ഇടത്തിൽ താരമായത്.

സിപിഎം നേതാക്കളുമായി ഇപ്പോഴും അടുത്ത ബന്ധമാണ് രാജേഷ് കൃഷ്ണക്കുള്ളത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകന്റെ ബിനാമി എന്ന പ്രചരണവും രാജേഷ് കൃഷ്ണക്കെതിരെ പലപ്പോഴും ഉയർന്നു കേൾക്കാറുണ്ട്.

മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവുകൂടിയാണ് രജേഷ് കൃഷ്ണ. ചിത്രത്തിന്റെ സംവിധായികയായ പിടി രതീനയുടെ ഭർത്താവ് ഷർഷാദ് ഇയാൾക്കെതിരെ ആരോപണം ഉന്നയിക്കുകയും സിപിഎമ്മിന് പരാതി നൽകുകയും ചെയ്തിരുന്നു.

ഇത് പൊടിതട്ടിയെടുത്താണ് ഇപി കേന്ദ്രകമ്മറ്റിയിൽ പരാതി നൽകിയത്. സിപിഎമ്മിൽ തനിക്കിട്ട് പണിത എംവി ഗോവിന്ദനുള്ള മറുപടി കൂടിയാണ് ഇപി കിട്ടിയ അവസരത്തിൽ നൽകിയത്.

എഐസിയുടെ ദേശിയ സെക്രട്ടറി ബ്രിട്ടണിൽ നിന്നുള്ള ഹർസേവ് ബെയിൻസിനൊപ്പമാണ് പത്തനംതിട്ട സ്വദേശി രാജേഷ് കൃഷ്ണ യുകെ പ്രതിനിധിയായി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത്.
1967 ൽ രൂപീകൃതമായ എഐസി, ബ്രിട്ടണിലും അയർലൻഡിലും സിപിഐഎമ്മിന്റെ വിദേശ വിഭാഗമാണ്.

മുൻപ് സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ സജീവ എസ്എഫ്ഐ പ്രവർത്തകനായിരുന്ന രാജേഷ് കൃഷ്ണ, 23 വർഷം മുമ്പാണ് തൊഴിൽ സംബന്ധമായി യുകെ യിലേക്ക് പോകുന്നത്.

അവിടെ മാധ്യമപ്രവർത്തകനായി പ്രവർത്തിക്കുന്നതിനിടയിലും സംഘടനാ പ്രവർത്തനം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല.

ഇതാണ് യുകെയിൽ നിന്നുള്ള ആദ്യ മലയാളി പ്രതിനിധിയായി അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നതിനുള്ള കാരണം. പാർട്ടി കോൺഗ്രസിന് മുന്നോടിയായി ലണ്ടനിലെ ഹീത്രൂവിൽ ബ്രിട്ടൺ, അയർലണ്ട് സമ്മേളനവും നടന്നിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

Other news

ന്യൂയോർക്ക് സിറ്റി പ്രൈഡ് മാർച്ചിൽ വെടിവെപ്പ്; മാർച്ചിൽ പങ്കെടുത്തയാളെ വെടിവെച്ച് കൊന്നശേഷം കൗമാരക്കാരി ആത്മഹത്യ ചെയ്തു

ന്യൂയോർക്ക് സിറ്റിയിൽ നടന്ന പ്രൈഡ് മാർച്ചിൽ കൗമാരക്കാരി മാർച്ചിൽ പങ്കെടുത്തയാളെ വെടിവെച്ച്...

ഇടുക്കിയിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും ഏലക്ക മോഷ്ടിച്ച ജീവനക്കാർ അറസ്റ്റിൽ; മോഷണം പിടിച്ചതിങ്ങനെ:

ഇടുക്കി കുഴിത്തൊളുവിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും ഏലക്ക മോഷ്ടിച്ച സ്ഥാപനത്തിലെ ജീവനക്കാർ...

റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തെത്തി; ഇന്നുതന്നെ പൊലീസ് മേധാവിയായി ചുമതലയേല്‍ക്കും

തിരുവനന്തപുരം: നിയുക്ത പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തെത്തി. തിരുവനന്തപുരത്ത് എത്തിയ റവാഡ...

വീരപ്പന് സ്മാരകം പണിയണം; തമിഴ്നാട് സർക്കാരിനോട് ആവശ്യവുമായി ഭാര്യ

ചെന്നൈ: വീരപ്പന് സ്മാരകം നിർമിക്കണമെന്ന ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി രംഗത്ത്. വീരപ്പന്റെ...

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

Related Articles

Popular Categories

spot_imgspot_img